തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽച്ചൂടിന് ആശ്വാസമേകി ഇന്ന് വേനൽ മഴ പെയ്തു. ഞായറാഴ്ച വരെ മിക്ക ജില്ലകളിലും നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
Discussion about this post