കൊച്ചി :കേരളത്തിലെ ജനങ്ങളെയാകെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന് മറയൂരിൽ തുടക്കമായി. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് അനിൽ തോമസാണ്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.ടൈറ്റസ് പീറ്റർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ബ്രഹ്മപുരത്തെ പുകയടങ്ങുന്നതിനു മുന്‍പ് ഈ സംഭവത്തെക്കുറിച്ചൊരു സിനിമ വരുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയാകുകയാണ്.
Discussion about this post