കൊൽക്കത്ത: തൃണമൂൽ പ്രവർത്തകൻ ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഭർതൃമതിയെ രക്ഷിച്ച് ഹിന്ദു സംഘടന. ഈസ്റ്റ് മിഡ്‌നാപൂർ സ്വദേശിനിയായ യുവതിയെ ആണ് സിംഹ വാഹിനി പ്രവർത്തകർ രക്ഷിച്ചത്. സംഭവത്തിൽ പ്രതിയും തൃണമൂൽ പ്രവർത്തകനുമായ ഷെയ്ഖ് സമീറിനെതിരെ പ്രവർത്തകർ പരാതി നൽകി.
യുവതിയുടെ ഭർത്താവിനൊപ്പം ജോലി ചെയ്തിരുന്നയാളാണ് ഷെയ്ഖ് സമീർ. ഒരിക്കൽ ഭർത്താവിന് ഭക്ഷണം നൽകാനായി എത്തിയപ്പോൾ ഇയാൾ യുവതിയുടെ ചിത്രങ്ങൾ രഹസ്യമായി ഫോണിൽ പകർത്തി. ഇതിന് പിന്നാലെ ഭർത്താവിന്റെ ഫോണിൽ നിന്നും അറിയാതെ നമ്പറും കൈക്കലാക്കി. ഇതിന് പിന്നാലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് അയച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നീട് യുവതിയോട് കൂടുതൽ നഗ്ന വീഡിയോകൾ പകർത്തി അയച്ച് നൽകാൻ പറഞ്ഞു. ഇല്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇത് പ്രകാരം യുവതി വീഡിയോകൾ നൽകി. എന്നാൽ ഒരിക്കൽ തന്നെ കാണാൻ വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ യുവതിയെ സമീർ തട്ടിക്കൊണ്ട് പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തി താൻ കാമുകനൊപ്പം പോയെന്നും ഇനി അന്വേഷിക്കേണ്ടെന്നുമുള്ള സന്ദേശം ഭർത്താവിന് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് കണ്ടതോടെ യുവതി ചതിച്ചെന്ന് മനസ്സിലാക്കിയ ഭർത്താവ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ ദിവസങ്ങൾക്ക് ശേഷം യുവതി മറ്റൊരു നമ്പറിൽ നിന്നും ഭർത്താവിനെ വിളിച്ച് സത്യങ്ങൾ ബോധിപ്പിക്കുകയായിരുന്നു.
ഉടനെ ഭർത്താവ് സിംഹ വാഹിനി പ്രവർത്തകരെ വിവരം അറിയിച്ചു. സമീറിന്റെ രഹസ്യതാവളം കണ്ടെത്തിയ ഇവർ യുവതിയെ രക്ഷിക്കുകയായിരുന്നു.
Discussion about this post