റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് അറസ്റ്റിൽ. സിപിഐ മോവോയിസ്റ്റ് ശാന്തി ഫോറസ്റ്റ് ഏരിയ സോണൽ കമാൻഡർ ശീതൽ മൊച്ചിയാണ് അറസ്റ്റിലായത്. നിർണായക നീക്കത്തിനൊടുവിൽ വനപ്രദേശത്ത് നിന്നു ബലുമാത് പോലീസാണ് പ്രതിയെ പിടികൂടിയത്.
ഉൾവനത്തിൽ നിന്നും ഇയാൾ പുറത്തെത്തിയതായി പോലീസ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വനമേഖല വളഞ്ഞു. തുടർന്ന് ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഐഇഡി ആക്രമണം നടത്താൻ അതി മൊച്ചിയെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 25 ഓളം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം ഐഇഡി ഉണ്ടായിരുന്നു. ജനവാസ മേഖലയിൽ ഭീകരാക്രമണം നടത്താനാണ് ഇയാൾ എത്തിയത് എന്നാണ് സംശയിക്കുന്നത്.
രവീന്ദ്ര ഗഝു ഗ്യാംഗിലെ അംഗമായിരുന്നു മൊച്ചി. പോലീസിന്റെ പ്രധാന തലവേദനയായിരുന്ന ഇയാൾക്കെതിരെ അന്ന് അഞ്ച് ലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Discussion about this post