ദുബായ്: പ്രമുഖ നടിയും ഉദയ് സമുദ്ര ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാർത്തിക നായർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു.
ദുബായിലെ ടുഫോർ 54 ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സീനിയർ ഗവൺമെന്റ് എക്സിക്യൂട്ടീവ് ഹമദ് അൽമൻസൂരി കാർത്തിക നായർക്ക് ഗോൾഡൻ വിസ കൈമാറി.
“ഒരു യുവ ബിസിനസ്സ് സംരംഭക എന്ന നിലയിൽ യുഎഇയിലേക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. യുഎഇ സർക്കാർ തങ്ങളുടെ രാജ്യത്തേക്കുള്ള പുതിയ പ്രതിഭകളെയും ബിസിനസ്സ് സംരംഭങ്ങളെയും വളരെയധികം പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.” കാർത്തിക പറഞ്ഞു.
Discussion about this post