Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സക്കാത്തിന്റെ പേരിൽ പണം പിരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു; വർഗീയത പടർത്തി രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിച്ചു; 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

എല്ലാവർക്കുമെതിരെ യുഎപിഎ

by Brave India Desk
Mar 18, 2023, 09:30 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: 2047ൽ ഇസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിക്കുകയും ഇന്ത്യൻ റിപ്പബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. മുസ്ലീം യുവാക്കളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ഇന്ത്യക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. പിടിയിലായ ഭീകരർ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുകയും യുവാക്കൾക്ക് ആയുധ പരിശീലനവും സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനവും നൽകിയതായും എൻ ഐ എ കുറ്റപത്രത്തിൽ ആരോപിക്കുന്നു.

പിടിയിലായ 105 പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. യുവാക്കളെ രാജ്യവിരുദ്ധ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാൻ പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ ശ്രമിച്ചതായും എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് വേണ്ടി മുസ്ലീം യുവാക്കളെ പരിശീലിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Stories you may like

പോപ്പുലർ ഫ്രണ്ടിന്റെ ശവപ്പെട്ടിയിൽ അവസാന ആണി; നിരോധനം ശരിവെച്ച് ട്രിബ്യൂണൽ

”ഉത്തരേന്ത്യയിൽ പാക് ഭീകരരുമായി സൈന്യം ഏറ്റുമുട്ടുമ്പോൾ ദക്ഷിണേന്ത്യ നമ്മൾ പിടിച്ചെടുക്കും;” പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത് ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ; ദൃക്‌സാക്ഷികൾ പറയുന്നു

രാജ്യത്ത് ഇസ്ലാം അപകടത്തിലാണെന്നും ഇസ്ലാമിനെ സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യാനും ഭീകരർ യുവാക്കളെ പ്രേരിപ്പിച്ചു. കുറ്റാരോപിതരായ വ്യക്തികൾ സക്കാത്തിന്റെ പേരിൽ പണം പിരിക്കുകയും ഈ തുക ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തതായും എൻ ഐ എ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ വിവിധ ഇടങ്ങളിൽ ആയുധ പരിശീലനത്തിലൂടെ ഇസ്ലാമിക സൈന്യം രൂപവത്കരിക്കാൻ ശ്രമിച്ചു. ഒ എം എ സലാം, ഇ എം അബ്ദുൾ റഹിമാൻ, അനീസ് അഹമ്മദ്, അഫ്സർ പാഷ, വി പി നാസറുദ്ദീൻ, ഇ അബൂബക്കർ, പ്രൊഫസർ പി കോയ, മുഹമ്മദ് അലി ജിന്ന, അബ്ദുൾ വാഹിദ് സേട്ട്, എ എസ് ഇസ്മയിൽ, അഡ്വക്കേറ്റ് മുഹമ്മദ് യൂസുഫ്, മുഹമ്മദ് ബഷീർ,ഷഫീർ കെ പി, ജസീർ കെ പി, ഷാഹിദ് നസീർ, വസീം അഹമ്മദ്, മുഹമ്മദ് ഷാകീഫ്, മുഹമ്മദ് ഫറൂഖ് ഉർ റഹ്മാൻ യാസർ അറാഫത്ത് തുടങ്ങിയവർക്കെതിരെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ 39 കേന്ദ്രങ്ങളിലായി 2022 സെപ്റ്റംബർ മാസത്തിൽ എൻ ഐ എ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഇവർ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ തലപ്പത്തെ പ്രമുഖരാണ് ഒ എം എ സലാം, ഇ എം അബ്ദുൾ റഹിമാൻ, വി പി നാസറുദ്ദീൻ, അനീസ് അഹമ്മദ്, തുടങ്ങിയവരെന്നും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.

Tags: NIAcharge sheetPFIIslamic Khalifate
ShareTweetSendShare

Discussion about this post


Latest stories from this section

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

Next Post

‘പാകിസ്താൻ പിന്തുണയോടെ ഖാലിസ്ഥാൻവാദികൾ സംസ്ഥാനത്ത് അസ്ഥിരത പടർത്താൻ ശ്രമിക്കുന്നു‘: അമിത് ഷായോട് സ്ഥിതിഗതികൾ വിവരിച്ച് പഞ്ചാബ് മുഖ്യമന്ത്രി; ഭിന്ദ്രൻവാല രണ്ടാമന് വേണ്ടി തിരച്ചിൽ ഊർജ്ജിതം

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies