Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഉറക്കമില്ലായ്മ അലട്ടുന്നോ ? മൊബൈലും അത്താഴവും വില്ലനാണ്; ശീലങ്ങൾ മാറ്റിയാൽ സുഖമായി ഉറങ്ങാം

by Brave India Desk
Mar 21, 2023, 07:32 am IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഇക്കാലത്ത് മിക്ക ആളുകളുടെയും ഉറക്കത്തിന് യാതൊരു ക്രമവുമില്ല. ചിലര്‍ക്ക് ഉറക്കമില്ലാത്തതാണ് പ്രശ്‌നമെങ്കില്‍, മറ്റുചിലര്‍ക്ക് തിരക്കുകളും സമയമില്ലായ്മയും കാരണം ശരിയായ രീതിയിലുള്ള ഉറക്കക്രമം പിന്തുടരാന്‍ കഴിയുന്നില്ല. എന്തുതന്നെ ആയാലും ആയാസപൂര്‍ണ്ണമായ ഒരു പകലിന് ശേഷം രാത്രിയില്‍ നല്ല ഉറക്കം കിട്ടേണ്ടത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരം മാത്രമല്ല, മനസും വിശ്രമിക്കുകയാണ്.

നമ്മുടെ തന്നെ ചില ശീലങ്ങളാണ് പലപ്പോഴും ഉറക്കത്തിന് വെല്ലുവിളിയാകുന്നത്. ഇവയൊന്ന് മാറ്റി, ചില നല്ല ഉറക്കശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഉറക്കക്കുറവും അതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളും പൂര്‍ണ്ണമായും അകറ്റാനാകും. ആയുര്‍വേദ ശാസ്ത്രപ്രകാരം ഉറക്കമില്ലാതാകാന്‍ കാരണമാകുന്ന നമ്മുടെ ചില ശീലങ്ങള്‍ നോക്കാം.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ഉച്ചയ്ക്ക് ശേഷം കഫീന്‍ പാടില്ല

പകല്‍ പന്ത്രണ്ടുമണിക്ക് ശേഷം കഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അത് ഉറക്കത്തെ ഇല്ലാതാക്കും. വൈകുന്നേരങ്ങളില്‍ കാപ്പിയും ചായയും കുടിക്കുന്നവര്‍ ഇതിന്റെ അളവ് കുറച്ചും ഉറങ്ങുന്നതിന് പരമാവധി പത്ത് മണിക്കൂര്‍ മുമ്പെങ്കിലും ഇവയുടെ ഉപയോഗം നിര്‍ത്തിയും നല്ല ഉറക്കം സംരക്ഷിക്കുക.

സൂര്യാസ്തമയത്തിന് ശേഷമുള്ള കഠിന വ്യായാമം വേണ്ട

വൈകുന്നേരങ്ങള്‍, പ്രത്യേകിച്ച് സൂര്യാസ്തമയത്തിന് ശേഷമുള്ള സമയം വിശ്രമത്തിനും സ്വാസ്ഥ്യത്തിനുമുള്ളതാണ്. സൂര്യാസ്തമയത്തിന് ശേഷമുള്ള കഠിനമായ വ്യായാമങ്ങള്‍ ഉറക്കത്തെ അകറ്റും. വ്യായാമം നമ്മളെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരാക്കും. ശാരീരികമായും മാനസികമായും കൂടുതല്‍ ഊര്‍ജ്ജവും ഉന്മേഷവും ഉണ്ടാകുമ്പോള്‍ നമ്മുടെ ബോധം കൂടുതല്‍ ആക്ടീവ് ആകുകയും ഉറക്കസമയത്ത് തലച്ചോറിന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയാതെയും വരുന്നു. അതുകൊണ്ട് കഠിനമായ വ്യായാമങ്ങള്‍ വൈകുന്നേരത്തിന് മുമ്പ് ചെയ്യാന്‍ ശ്രമിക്കുക. നടത്തം, ധ്യാനം, പ്രാണായാമം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് കൊണ്ട് പ്രശ്‌നമില്ല.

വൈകിയുള്ള, അമിതമായ അത്താഴം വില്ലനാണ്

സൂര്യാസ്തമയത്തിന് ശേഷം ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. അതുകൊണ്ട് അത്താഴം ലഘുവാക്കുകയാണ് ഉചിതം. അല്ലെങ്കില്‍ സൂര്യാസ്തമയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് ഒന്നു രണ്ടു മണിക്കൂറിനുള്ളിലോ കഴിക്കുക. ഒരിക്കലും രാത്രി ഒമ്പതുമണിക്ക് ശേഷം അത്താഴം കഴിക്കാതിരിക്കുക. രാത്രി വൈകി, അമിതമായി അത്താഴം കഴിക്കുന്നത് മന്ദത, അസ്വസ്ഥതകള്‍, ഉദരപ്രശ്‌നങ്ങള്‍,ദഹന പ്രശ്‌നങ്ങള്‍, വയറില്‍ കൊഴുപ്പ് അടിയല്‍, ഫാറ്റി ലിവര്‍, അധിക കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകും.

ഉറങ്ങുന്നതിന് മുമ്പ് മൊബൈലും മറ്റ് ഗാഡ്ജറ്റുകളും ഉപയോഗിക്കരുത്

ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും മൊബൈലും മറ്റ് ഗാഡ്‌ജെറ്റുകളും ഉപയോഗിക്കുന്നത് നിര്‍ത്തുക. മനസിന് സ്വാസ്ഥ്യം ലഭിക്കാനും അത് ആവശ്യമാണ്. മാത്രമല്ല, ഇത്തരം ഉപകരണങ്ങളില്‍ നിന്നുള്ള നീലവെളിച്ചം ശരീരത്തില്‍ മെലടോണിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കും. ഗാഢനിദ്ര സാധ്യമാക്കുന്നതിന് മെലാടോണിന്‍ മതിയായ അളവില്‍ ആവശ്യമാണ്. ഉറക്കത്തിന് വളരെ മുമ്പ് സ്‌ക്രീനുകള്‍ നോക്കുന്നത് നിര്‍ത്തുന്നത് സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഇത് ശാന്തമായ നിദ്ര സാധ്യമാക്കും.

പകല്‍വെളിച്ചം കൊള്ളാതിരിക്കുന്നത്

സൂര്യോദയ സമയത്തും സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് അല്‍പ്പം സൂര്യപ്രകാശം കൊള്ളുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ശരീരത്തിലെ ജൈവഘടികാരമായ സിക്കാര്‍ഡിയന്‍ ക്ലോക്ക് ക്രമീകരിക്കാന്‍ സഹായിക്കുമെന്നത് കൊണ്ടാണ് രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം കൊള്ളാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്.

Tags: AyurvedaSleeping IssuesTips for better sleepHealthy Sleep Cycle
Share20
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

‘വായ് അടച്ചിരിക്ക്’ എന്ന് മമത ആക്രോശിച്ചു; അഭിഷേകിനെ വിമർശിക്കരുതെന്ന് പറഞ്ഞു; തൃണമൂലിനെ പിളർത്തിയത് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടന്ന യോഗം

അസമിലും സ്ഥാനാർത്ഥിയെ പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലുള്ള പ്രതിഷേധം

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies