പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സംസാരവുമായി രംഗത്ത്. ഇന്നലത്തെ മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീം പാകിസ്ഥാന് ഹസ്തദാനം നൽകാത്ത സംഭവത്തെ അദ്ദേഹം അപലപിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് ശേഷം, പതിവ് രീതികളിൽ നിന്ന് വ്യതിചലിച്ച് സൽമാൻ ആഗക്കും കൂട്ടർക്കും ഹസ്തദാനം നൽകാൻ ഇന്ത്യ വിസമ്മതിക്കുക ആയിരുന്നു. ഞായറാഴ്ച പാകിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്നു.
പാകിസ്ഥാന്റെ പ്രാദേശിക ചാനലിലെ ഒരു ചർച്ചയിൽ, ഇന്ത്യ കുറച്ച് ദയ കാണിക്കുകയും മത്സരത്തിന് ശേഷം പാകിസ്ഥാൻ കളിക്കാരുമായി കൈ കുലുക്കുകയും ചെയ്യണമായിരുന്നുവെന്ന് അക്തർ അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ട്, രാജ്യങ്ങൾക്കിടയിൽ പോരാട്ടങ്ങൾ തുടരുകയും സാഹചര്യം പിരിമുറുക്കത്തിലാവുകയും ചെയ്യുന്നുണ്ടെങ്കിലും, സൂര്യകുമാർ യാദവും കൂട്ടരും അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകരുതായിരുന്നുവെന്ന് മുൻ പേസർ പറഞ്ഞു. പാകിസ്ഥാൻ ടീമിന് ഹസ്തദാനം നിഷേധിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ പത്രസമ്മേളനം ഒഴിവാക്കിയത് ശരിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഇതിനെ രാഷ്ട്രീയമാക്കരുത്. ഇതൊരു ക്രിക്കറ്റ് മത്സരമാണ്. പാകിസ്ഥാൻ ടീമിനൊപ്പം ഹസ്തദാനം ഒകെ നടത്തണമായിരുന്നു. ഇതൊരു ക്രിക്കറ്റ് കളിയാണ്, നിങ്ങളുടെ അതിനെ അങ്ങനെ കാണിക്കുക. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളൊക്കെ തുടരും. എന്നാൽ അതിനർത്ഥം നിങ്ങൾ അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും ഹസ്തദാനം ചെയ്യാതിരിക്കുകയും ചെയ്യണമെന്നല്ല,” അക്തർ പറഞ്ഞു.
അതേസമയം ഇന്ത്യ ഹസ്തദാനം നൽകാതെ പോയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം ആളുകളാണ് രംഗത്ത് വരുന്നത്.
Discussion about this post