ഹൈദരാബാദ്: താൻ മരിച്ചുവെന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു. താൻ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും കോട്ട ശ്രീനിവാസ റാവു മാദ്ധ്യമങ്ങളോടും സിനിമാ പ്രവർത്തകരോടും അഭ്യർത്ഥിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ആളുകൾക്ക് മനപ്രയാസം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നുണ പ്രചാരണങ്ങൾ എത്ര ആളുകളെ ബുദ്ധിമുട്ടിക്കുന്നു എന്ന് നോക്കുക. എന്റെ മരണവാർത്ത അറിഞ്ഞ് വരുന്നവർക്ക് സുരക്ഷ ഒരുക്കാൻ പത്ത് പോലീസുകാരാണ് വീട്ടിലേക്ക് വന്നത്. ഇത്തരം അനുഭവങ്ങൾ മേലിൽ ആർക്കും ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും കോട്ട ശ്രീനിവാസ റാവു പറഞ്ഞു.
https://twitter.com/vamsikaka/status/1638044377129025536?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638044377129025536%7Ctwgr%5E1dfeec9c2f2a1f5cad23b361c9e636261577e443%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Factor-kota-srinivasa-rao-about-his-death-rumours-1.8410717
വിജയവാഡ ഈസ്റ്റ് മുൻ എം എൽ എയും പദ്മശ്രീ ജേതാവുമായ കോട്ട ശ്രീനിവാസ റാവു തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ 750ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Discussion about this post