തിരുവനന്തപുരം: ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ആദായ നികുതി വകുപ്പും എൻഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തി. ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന രാത്രി 8.30 വരെ നീണ്ടു.
വസതിയിൽ ഇഡിയും ആദായനികുതി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് റിപ്പോർട്ട്.












