തിരുവനന്തപുരം: ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ മുത്തുരാജ് ആണ് പിടിയിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുൻപിൽ മുത്തുരാജ് നഗ്നതാ പ്രദർശനം നടത്തിയത്. ഇത് കണ്ട വിദ്യാർത്ഥിനികൾ വാർഡനെ ഉടൻ വിവരം അറിയിക്കുകയായിരുന്നു. വാർഡന്റെ നിർദ്ദേശ പ്രകാരമായിരുന്നു വിദ്യാർത്ഥിനികൾ പോലീസിൽ പരാതി നൽകിയത്.
പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. വിദ്യാർത്ഥിനികൾ നൽകിയ സൂചനകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെ 24 മണിക്കൂറിനകം തന്നെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post