ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത് അമേരിക്കന്‍ കമ്പനിയാണെന്ന് ആന്റി ടെററിസ്റ്റ് ഹാക്കര്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഐഎസ് ഭികരരെ മിക്ക ടെക് സേവനങ്ങള്‍ക്കും സഹായിക്കുന്നത് അമേരിക്കയിലെ ക്ലൗഡ് ഫെയര്‍ കമ്പനിയാണെന്നാണ് ആന്റി ടെറര്‍ ഹാക്കറിന്റെ നിരീക്ഷണം.
ഐ.എസ് റിക്രൂട്ടിങ്ങും ക്യാമ്പയിനിങ്ങും വെബ്സൈറ്റ്, സോഷ്യല്‍ മിഡിയ എന്നിവ വഴിയാണ്. ഐ.എസിന്റെ ഏകദേശം 40ഓളം വെബ്സൈറ്റുകള്‍ നിയന്ത്രിക്കുന്നത് അമേരിക്കയിലെ സിലിക്കന്‍വാലിയിലെ കമ്പനിയായ ക്ലൗഡ്ഫെയറാണ്.
ഐ.എസ് വാദങ്ങള്‍ പ്രചരിപ്പക്കുന്നതിന് 34 വെബ്സൈറ്റുകളും നാലെണ്ണം തീവ്രവാദ ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ്. രണ്ട് വെബ്സൈറ്റുകള്‍ ടെക്നിക്കല്‍ സേവനത്തിനും ഉപയോഗിക്കുന്നു. രഹസ്യ ചാറ്റിങ്ങിനായി ചാറ്റ് റൂമുകള്‍, വീഡിയോ ചാറ്റ് എന്നിവയും കമ്പനി ഒരുക്കി കൊടുക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ വഴി ഐ.എസ് ദിവസവും ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. ലോകത്തെ 10 കോടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഐ.എസ് ഭികരരുടെ വലയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ എന്നിവ വഴി ഐ.എസ് പ്രവര്‍ത്തനം സജീവമാണെന്നതിന്റെ തെളിവാണിതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിരുന്നു.
Discussion about this post