കോഴിക്കോട്; മുഖദാർ കടപ്പുറത്ത് റംസാൻ കാലത്ത് കടകൾ തുറക്കുന്നതിനെതിരെ ഫ്‌ളക്‌സ് ബോർഡുകൾ. നോമ്പ് കാലത്ത് കടകൾ തുറക്കരുതെന്ന് പറഞ്ഞ് ഇതരമതസ്ഥരായ കടയുടമകളെ ഇവിടെ കഴിഞ്ഞ ദിവസം ഒരു സംഘം മതമൗലിക വാദികൾ ഭീഷണിപ്പെടുത്തിയത് വാർത്തയായിരുന്നു. തുടർന്ന് നിർബന്ധിതമായി കടകൾ അടപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.
തുടർന്നാണ് നോമ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പെന്ന തരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ അടച്ചിട്ടതുപോലെ ഈ വർഷവും റംസാൻ മാസത്തിൽ കട അടച്ചിടണമെന്നാണ് ഫ്‌ളക്‌സിലെ നിർദ്ദേശം. മുഖദാർ മുഹമ്മദലി കടപ്പുറം മുതൽ കണ്ണംപറമ്പ് പളളി വരെയുളള ബീച്ച് റോഡിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്കാണ് നിർദ്ദേശം. സംയുക്ത രാഷ്ട്രീയ പാർട്ടികളും പളളിക്കമ്മിറ്റികളും എന്ന പേരിലാണ് ഫ്‌ളക്‌സ് വെച്ചിരിക്കുന്നത്.
സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിന്ദുക്കൾ അടക്കമുളളവർ ഈ മേഖലയിൽ വഴിയോര കച്ചവടം നടത്തുന്നുണ്ട്. ബീച്ച് റോഡ് ആയതിനാൽ നല്ല തിരക്കും ഉണ്ടാകും. ഉന്തുവണ്ടിയിലും മറ്റും ഭക്ഷണസാധനങ്ങളുടെ കച്ചവടം നടത്തുന്നവരാണ് അധികവും. നിർബന്ധിച്ച് കട അടപ്പിച്ചാൽ കുടുംബം അടക്കം പട്ടിണിയായി പോകുമെന്ന് ഇവരിൽ പലരും കഴിഞ്ഞ ദിവസം തന്നെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മലപ്പുറത്ത് ഉൾപ്പെടെ റംസാൻ കാലത്ത് മുസ്ലീം ഇതര വിശ്വാസികളുടെ കടകൾ
നിർബന്ധിതമായി അടപ്പിക്കുന്നത് ചർച്ചയാണ്. ഇതിനിടയിലാണ് മുഖദാറിലെ വ്യാപാരികൾക്ക് നേരെ ഭീഷണിയുമായി കഴിഞ്ഞ ദിവസം ഒരു സംഘം എത്തിയത്.
സംഭവത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു ഉൾപ്പെടെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. റംസാൻ മാസത്തിൽ കടകൾ തുറന്നാൽ മതവികാരം വ്രണപ്പെടുമെന്നും ശരിയത്ത് അനുസരിച്ചുളള ശിക്ഷ വിധിക്കുമെന്നും ആർവി ബാബു പ്രതികരിച്ചു. പാകിസ്താനിലെ പെഷവാറിനടുത്ത് മുഖദാർ ബീച്ചിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട മതേതര ഫ്‌ളക്‌സ് ബോർഡ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ഫ്‌ളക്‌സ് ബോർഡ് പങ്കുവെച്ചത്.













Discussion about this post