ഡല്‍ഹി: വിമുക്ത ഭടന്മാര്‍ക്ക് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാരിന് അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഒരു റാങ്ക്, ഒരു പെന്‍ഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിയ്ക്കാന്‍ വിമുക്ത സൈനികര്‍ തയ്യാറായിരുന്നില്ല. ജനാധിപത്യത്തില്‍ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കാനും പ്രതിഷേധം രേഖപ്പെടുത്താനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതേ സമയം എല്ലാ ആവശ്യങ്ങളും അംഗീകരിയ്ക്കുകയെന്നത് പ്രായോഗികമല്ല- അദ്ദേഹം വ്യകത്മാക്കി.
ഒരു റാങ്ക്, ഒരു പെന്‍ഷന്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ തൃപ്തിയാകാതെ വിമുക്ത ഭടന്മാര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മനോഹര്‍ പരീക്കറിന്റെ പ്രതികരണം. രാജ്യത്തെ 24 ലക്ഷത്തോളം വരുന്ന വിമുക്ത ഭടന്മാര്‍ക്കും ആറ് ലക്ഷത്തോളം വരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കും ഒരു റാങ്ക് ഒരു പെന്‍ഷന്‍ പ്രാബല്യത്തില്‍ വരുന്നതായുള്ള വിജ്ഞാപനം ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
പരമാവധി അംഗീകരിയ്ക്കാവുന്ന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട് ബാക്കിയുള്ള പ്രശ്‌നങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിയ്ക്കുമെന്നും മനോഹര്‍ പരീഖര്‍ പറഞ്ഞു. എല്ലാ ആവശ്യങ്ങളും പരിഗണിച്ച് കഴിഞ്ഞാലും പിന്നെയും പരാതി ഉണ്ടാവുക സ്വാഭാവികമാണ്. വൊളണ്ടറി റിട്ടയര്‍മെന്റ് സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കിയിട്ടുണ്ടെന്നും പരീഖര്‍ പറഞ്ഞ
Discussion about this post