Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

സ്വപ്നം കാണുന്നതും ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ട്, ദുഃസ്വപ്നങ്ങൾ പൂർവ്വകാല സംഭവങ്ങളുടെ ബാക്കിപത്രങ്ങളാണ്

by Brave India Desk
Mar 25, 2023, 12:27 pm IST
in Health
Share on FacebookTweetWhatsAppTelegram

സ്വപ്നം കാണാത്ത മനുഷ്യരുണ്ടോ . ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും കാണുന്ന സ്വപ്നങ്ങളുടെ തേരിലേറി നമ്മൾ എവിടെയൊക്കെ സഞ്ചരിക്കാറുണ്ട്. ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നത്തെ വിടാം. ഉറക്കത്തിലെ സ്വപ്നങ്ങളെ കുറിച്ച് അല്പം കാര്യവിചാരമാകാം. സ്വപ്നങ്ങൾ എന്തൊരു അമ്പരിപ്പിക്കുന്ന പ്രതിഭാസമാണല്ലേ. ചിലപ്പോഴൊക്കെ നമ്മളെ സന്തോഷിപ്പിക്കുന്ന, നമ്മൾ എപ്പോഴെങ്കിലും അഗ്രഹിക്കുന്ന കാര്യങ്ങൾ സ്വപ്നത്തിൽ സാധിക്കും. ചിലപ്പോൾ അങ്ങേയറ്റം പേടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ സ്വപ്നങ്ങളും നമ്മൾ കാണും. കുഞ്ഞുവാവകൾ ഉറക്കത്തിൽ നിറഞ്ഞ് ചിരിക്കുന്നതും വിതുമ്പിക്കരയുന്നതും കണ്ടിട്ടില്ലേ. എന്തായിരിക്കും സ്വപ്നങ്ങളുടെ രഹസ്യം. എന്തിനാണ് നമ്മൾ സ്വപ്നം കാണുന്നത്. നോക്കാം.

ഉറങ്ങുന്ന ഒരാൾക്ക് ഭാവനാത്മകമായ അനുഭൂതികൾ നൽകുന്ന മാനസികമായ ഒരവസ്ഥയാണ് സ്വപ്നം. സ്വപ്നങ്ങളുടെ ശാസ്ത്രം അപൂർണ്ണമാണ്. സ്വപ്നങ്ങളിലൂടെ ശരീരം ലക്ഷ്യമിടുന്നത് എന്താണ് അല്ലെങ്കിൽ സ്വപ്നങ്ങളുടെ കർത്തവ്യമെന്താണ് എന്നുള്ളതിന്റെ യഥാർത്ഥ ഉത്തരം ഇപ്പോഴും അജ്ഞാതമാണ്. എങ്കിലും സ്വപ്നങ്ങൾക്ക് അണിയറയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഗവേഷണങ്ങളിലൂടെ ചില അറിവുകളെല്ലാം നമ്മുടെ ശാസ്ത്രസമൂഹം നേടിയിട്ടുണ്ട്. ഉറക്കത്തിന്റെ ആർഇഎം (റാപ്പിഡ് ഐ മൂവ്മെന്റ്) ഘട്ടത്തിൽ നടക്കുന്ന ഒരു കൂട്ടം മാനസികമായ പ്രവർത്തനങ്ങളെ മൊത്തത്തിൽ വിശേഷിപ്പിക്കുന്നതാണ് സ്വപ്നം. ഭാവനകൾ, ചിന്തകൾ, കാഴ്ചകൾ, ഇന്ദ്രിയാനുഭൂതി എന്നിവയിലൂടെ സ്വപ്നം നമ്മിലുണ്ടാക്കുന്ന അനുഭൂതി യഥാർത്ഥമാണെന്ന തോന്നൽ ഉണ്ടാകുന്നു.

Stories you may like

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

ഹിമാലയത്തിലെ നിധി, കൃഷിചെയ്യാൻ സാധിക്കില്ല;പുടിൻ ഫാനായ ഇന്ത്യയിലെ സെലിബ്രറ്റി കൂൺ;വില പതിനായിരങ്ങൾ

ഉറക്കവും സ്വപ്നവും

ഉറക്കവും അല്,ല ഉണർന്നിരിക്കുന്നതുമല്ലാത്ത ഒരവസ്ഥ, അതാണ് ഉറക്കത്തിലെ ആർഇഎം ഘട്ടം.  സാധാരണയായി ആർഇഎം ഉറക്കത്തിലാണ് സ്വപ്നം സംഭവിക്കുന്നതെങ്കിലും സ്ലോ വേവ് സ്ലീപ് (എസ്ഡബ്ല്യൂഎസ്) പോലുള്ള ഘട്ടങ്ങളിലും സ്വപ്നം ഉണ്ടാകാറുണ്ട്. എന്നാൽ അത് വളരെ അപൂർവ്വമാണ്. ആർഇഎം ഉറക്കത്തിൽ ശരീരത്തിൽ അസറ്റൈൽകോളിന്റെയും ഡോപ്പമൈന്റെയും അളവ് ഉയർന്നിരിക്കും. അസറ്റൈൽകോളിൻ തലച്ചോറിനെ സജീവമാക്കി വെക്കുന്നു. ഡോപ്പമൈന്റെ അളവ് ഉയരുമ്പോൾ ആളുകൾക്ക് ഭ്രമാത്മകമായ തോന്നലുകൾ ഉണ്ടാകുന്നു. ഹാലൂസിനേഷൻ എന്ന് വിളിക്കുന്ന ഇത്തരം ഭ്രമാത്മകമായ അനുഭൂതികളും അവയെല്ലാം യഥാർത്ഥമാണെന്ന തോന്നൽ ആളുകളിലുണ്ടാക്കുന്നുണ്ട്. ഡോപ്പമൈനാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഡോപ്പമൈന്റെയും അസറ്റൈൽകോളിന്റെയും അളവ് കൂടുന്നതിനൊപ്പം ആർഇഎം ഉറക്കത്തിൽ സെർട്ടോണിൻ, ഹിസ്റ്റമൈൻ, നോർഅഡ്രിനാലിൻ എന്നീ ന്യൂറോട്രാൻസ്മിറ്ററുകളുടെ തോത് കുറയുന്നു. ഇവയെല്ലാം ഉണർന്നിരിക്കാൻ ശരീരത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടാണ് ആർഇഎം ഉറക്കത്തിൽ തലച്ചോറ് ഉണർന്നിരിക്കുകയും ശരീരം ഉറങ്ങുകയും ചെയ്യുകയാണെന്ന് പറയുന്നത്.

ലൂസിഡ് ഡ്രീമിംഗ് അഥവാ സുബോധത്തോടെയുള്ള സ്വപ്നം കാണൽ,  ദുഃസ്വപ്നം എന്നിങ്ങനെയും സ്വപ്നങ്ങളുണ്ട്. ആർഇഎം ഉറക്കത്തിനും ഉണരലിനും ഇടയിലുള്ള ഘട്ടത്തിലാണ് സുബോധത്തോടെയുള്ള സ്വപ്നം കാണൽ സംഭവിക്കുന്നത്. ഇവിടെ സ്വപ്നം കാണുന്ന വ്യക്തിക്ക് സ്വപ്നത്തിന്റെ ആഖ്യാനത്തെ നിയന്ത്രിക്കാനാതും. ദുഃസ്വപ്നങ്ങൾ നെഗറ്റീവ് സ്വപ്നങ്ങളാണ്. ഹിതകരമല്ലാത്ത, സന്തോഷമുണ്ടാക്കാത്ത ഇത്തരം സ്വപ്നങ്ങൾ ആളുകൾ മാനസിക പിരിമുറുക്കത്തിൽ ആയിരിക്കുമ്പോഴോ വൈകാരികമായി തളർന്നിരിക്കുമ്പോഴോ ചില മരുന്നുകൾ ഉപയോഗിക്കുന്നത് മൂലമോ ആണ് സംഭവിക്കുന്നത്.  ഒരേ ഉള്ളടക്കമുള്ള ദുഃസ്വപ്നം അടിക്കടി കാണുന്നത് മാനസികമായ പ്രശ്നത്തിന്റെ സൂചനയാകാം. ജീവിതത്തിൽ എന്നെങ്കിലും സംഭവിച്ച ഒരു കാര്യമായിരിക്കാം അത് പ്രതിഫലിപ്പിക്കുന്നത്.

സ്വപ്നങ്ങളുടെ ഉദ്ദേശമെന്ത് ?

എന്തിനാണ് സ്വപ്നം കാണുന്നതെന്നോ അതുകൊണ്ടുള്ള ലക്ഷ്യമെന്താണെന്നോ ഇതുവരെ കൃത്യമായി മനസിലാക്കാൻ മനുഷ്യന് സാധിച്ചിട്ടില്ല. പക്ഷേ ആർഇഎം ഉറക്കത്തിലാണ് (മിക്കപ്പോഴും) സ്വപ്നങ്ങൾ സംഭവിക്കുന്നത് എന്നത് സ്വപ്നങ്ങളുടെ  പ്രാധാന്യം വ്യക്തമാക്കുന്നു. ശാരീരികാരോഗ്യത്തിൽ ആർഇഎം ഉറക്കം വളരെ പ്രധാനമാണ്. ആർഇഎം ഉറക്കം ഇല്ലാതായാൽ ശാരീരികമായും മാനസികമായും ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ അത് സാരമായി ബാധിക്കും. അങ്ങനെ നോക്കുകയാണെങ്കിൽ പ്രധാനപ്പെട്ട നാഡീസംവേദകങ്ങളെ (ന്യൂറോട്രാൻസ്മിറ്ററുകൾ) വീണ്ടെടുക്കാനും ഉണർന്നിരിക്കുമ്പോൾ സാധിക്കാത്ത ശാരീരിക പ്രവർത്തനങ്ങൾ നടത്താനും ശരീരത്തെ സഹായിക്കുന്ന ഒരു മാർഗ്ഗമാണ് സ്വപ്നം. ഓർമ്മകളെയും കഴിവുകളെയും അറിവുകളെയും ഒന്നിച്ചുചേർത്ത് വെക്കുന്നതിലും സ്വപ്നം നിർണ്ണായകമാണെന്ന് കരുതപ്പെടുന്നു.

ലഭ്യമായ സാംപിളുകളുടെ ദൗർലഭ്യം കാരണം സ്വപ്നങ്ങളുടെ  കടമകൾ പഠിക്കുക ശ്രമകരമായ ദൗത്യമാണെങ്കിലും സ്വപ്നം കാണാതിരുന്നാൽ (ഉറക്കം ആർഇഎം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് മനപ്പൂർവ്വം ഉണർന്നോ മറ്റേതെങ്കിലും രീതിയിലൂടെയോ) എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങളും തെളിവുകളും ലഭ്യമാണ്. ഏകാഗ്രതക്കുറവ്, ടെൻഷൻ, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ്,  വണ്ണം വെക്കൽ തുടങ്ങി നിരവധി പ്രത്യാഘാതങ്ങളാണ്  ആർഇഎം ഉറക്കം ഇല്ലാതാകുമ്പോൾ ശരീരത്തിലുണ്ടാകുക. ആർഇഎം ഉറക്കം സാധ്യമാക്കുന്നതിൽ സ്വപ്നങ്ങൾ വലിയ പങ്ക് വഹിക്കുന്നു എന്നുവേണം കരുതാൻ. അതിനാൽ നന്നായി ഉറങ്ങൂ, നല്ലവണ്ണം സ്വപ്നം കാണൂ, ആരോഗ്യത്തിന് അത് രണ്ടും ആവശ്യമാണ്.

Tags: DreamsScience of Dreams
Share1TweetSendShare

Latest stories from this section

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

കാൻസർ ചികിത്സ ഇനി ചിലവ് കുറയും ; ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നിന് യുഎസ് എഫ്ഡിഎ അംഗീകാരം

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

മാങ്ങ കുലകുലയായി ഉണ്ടോ? ഒരു കോഴിക്കറി വച്ചാലോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

അത്തിപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളോ?

Discussion about this post

Latest News

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ ; മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി ; ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് തുടക്കം കുറിച്ചു

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies