കോഴിക്കോട്: ബസിൽ വെച്ച് ഒമ്പതാം ക്ലാസുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. ബനാറസ് ബസ്സിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ്‌സിനാനെ(22)യാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസ്സുകാരിയെ ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ സൗഹൃദ സംഭാഷണം നടത്തിയാണ് പ്രതി അടുത്തൂകൂടിയത്. പിന്നീട് സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
ലൈംഗിക അതിക്രമത്തെ എതിർത്ത കുട്ടിയോട് ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. എന്നാൽ ഭയന്ന് പോയെ പെൺകുട്ടി എല്ലാം അമ്മയോടും കൂട്ടുകാരിയോടും തുറന്നു പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ മാവൂർ പോലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.












