ന്യൂഡൽഹി: മൻ കി ബാത്തിൽ അവയവദാനത്തിന്റെ പ്രധാന്യം ജനങ്ങളെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുള്ളവർക്ക് പുതു ജീവിതം നൽകുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിരവധി നിയമങ്ങളിൽ ഇളവ് വരുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക വൈദ്യശാസ്ത്രത്തിൽ അവയവദാനം വളരെ പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു.ഒരാൾ മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യുമ്പോൾ, അത് 8-9 പേർക്ക് പുതിയ ജീവിതം നൽകാനുള്ള സാധ്യത ഉയർത്തുന്നു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ നയം രാജ്യത്തുടനീളം സ്വീകരിക്കുന്നതിൽ താൻ സംതൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ അതിനോടനുബന്ധിച്ചുള്ള കുറഞ്ഞ പ്രായപരിധിയും താമസ നിയമവും എടുത്തുകളഞ്ഞതായി അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ അയവദാനനിയമത്തിന്റെ ഭാഗമായുള്ള താമസസ്ഥലം എന്ന വ്യവസ്ഥ നീക്കം ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ, ഒരു രോഗിക്ക് ഏത് സംസ്ഥാനത്തും പോയി അവയവദാനത്തിനായി രജിസ്റ്റർ ചെയ്യാം. അവയവദാനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 65 വയസ്സ് എന്ന നിയന്ത്രണവും സർക്കാർ എടുത്തുകളഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അവയവദാനത്തിനായി മുന്നോട്ട് വരാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഒരു തീരുമാനത്തിന് നിരവധി ജീവൻ രക്ഷിക്കാനും നിരവധി ജീവൻ പുന:സൃഷ്ടിക്കാനും കഴിയുമെന്ന്, പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post