തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയില്‍ ശബ്ദരേഖയില്‍ ഒന്ന് , രണ്ട് , മൂന്ന് എന്ന് സൂചിപ്പിച്ചത് മന്ത്രിമാരുടെ പേരുകളല്ലെന്ന് ബാര്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി.ബിജു രമേശ് പുറത്തു വിട്ട ശബ്ദരേഖ രാജ്കുമാര് ഉണ്ണി തള്ളിയില്ല. സത്യന്ധമായാണ് താന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. തനിക്ക് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും മൊഴി നല്കി പുറത്തിറങ്ങിയശേഷം രാജ് കുമാര്‍ ഉണ്ണി പറഞ്ഞു. വിജിലന്‍സിന്റെ മൊഴിയെടുക്കല്‍ 11 മണിക്കൂര്‍ നീണ്ടു നിന്നു.
മന്ത്രി കെ.എം മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കിയെന്ന ആരോപണം രാജ്കുമാര് ഉണ്ണി നേരത്തെ നിഷേധിച്ചിരുന്നു. മന്ത്രിമാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രാജ്കുമാര് ഉണ്ണിയുടെ സംഭാഷണമടങ്ങിയ സിഡി ബിജു രമേശ് വിജിലന്‍സിന് കൈമാറിയ പശ്ചാത്തലത്തിലാണ് വീജിലന്‍സ് രാജ് കുമാര്‍ ഉണ്ണിയുടെ മൊഴിയെടുത്തത്.
Discussion about this post