കൊൽക്കത്ത: ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് മസ്ജിദിൽ നടന്ന വിരുന്നിലാണ് സംഭവം.
അസുഖം ബാധിച്ച നിരവധി പേരെ കൊൽക്കത്തയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി, ഛർദ്ദിയും വയറുവേദനയുമായാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്. പലരുടെയും നില ഗുരുതരമാണ്. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അസുഖബാധിതരിൽ ഒരാളുടെ ഭാര്യ നരേന്ദ്രപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായാണ് വിവരം. റംസാൻ മാസത്തിന്റെ ആദ്യ ദിവസമായതിനാൽ നിരവധി പ്രദേശവാസികൾ നോമ്പ് തുറക്കാൻ മസ്ജിദിൽ എത്തിയിരുന്നു.
Discussion about this post