ഒരു ബെറ്റിനുണ്ടോ ? ബെറ്റ് വെയ്ക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള രഞ്ജിത് രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കർ എഴുതിയ മാപ്പ് ബ്രിട്ടൻ സ്വീകരിക്കുകയും തുടർന്ന് അദ്ദേഹത്തെ ആൻഡമാനിൽ നിന്ന് വിമുക്തനാക്കുകയും ചെയ്തു എന്നതിന്റെ രേഖയാണ് ആവശ്യപ്പെടുന്നത്.
ഇത് കൂടാതെ സവർക്കർ ‘ചെയ്തത് തെറ്റായിപ്പോയി ക്ഷമിക്കണം’ എന്ന് സെല്ലുലാർ ജയിലിൽ നിന്ന് ബ്രിട്ടണോട് പറഞ്ഞതിന്റെ രേഖ. കൃത്യമായി ഈ അർത്ഥമുള്ള വരികൾ വേണം. അതായത് മാപ്പ് പറഞ്ഞതിന്റെ രേഖയും സമർപ്പിക്കണം.
ഈ പന്തയത്തിന് ഒരു വർഷം സമയവും നൽകിയിട്ടുണ്ട്. അതായത് 27/3/2024 നുള്ളിൽ ഈ പറഞ്ഞതിന്റെ തെളിവ് ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്താൽ മതി. കൃത്യമായ തെളിവുകൾ ആദ്യം സമർപ്പിക്കുന്നവർക്ക് 10,000 രൂപയാണ് സമ്മാനം.
ഈ പോസ്റ്റ് ശ്രദ്ധ നേടിയതോടെ കൂടുതൽ ഓഫറുകളുമായി നിരവധി പേർ എത്തുന്നുണ്ട്. തെളിവ് സമർപ്പിച്ചാൽ 65,000 രൂപ നൽകാമെന്നാണ് ചിലർ പറയുന്നത്. ഇതോടെ ആകെ ബെറ്റ് തുക 75,000 ആയിരിക്കുകയാണ്. തോറ്റാൽ 100 രൂപ മാത്രം കൊടുത്താൽ മതിയാകും.
പന്തയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ –
ഒരു ബെറ്റിന് കമ്മി/കോങ്കി ആരെങ്കിലുമുണ്ടൊ ? താഴെക്കാണുന്നതാണ് തെളിയിക്കേണ്ടത്
1. സവർക്കർ ‘ചെയ്തത് തെറ്റായിപ്പോയി ക്ഷമിക്കണം ‘ എന്ന് സെല്ലുലാർ ജയിലിൽ നിന്ന് ബ്രിട്ടണോട് പറഞ്ഞതിന്റെ രേഖ. കൃത്യമായി ഈ അർത്ഥമുള്ള വരികൾ വേണം. അതായത് മാപ്പ് പറഞ്ഞതിന്റെ രേഖ.
2. സവർക്കർ മാപ്പെഴുതി, അത് സ്വീകരിച്ച് ബ്രിട്ടൻ സവർക്കറെ ആൻഡമാനിൽ നിന്ന് വിമുക്തനാക്കി എന്നതിന്റെ രേഖ.
ഒരു വർഷം സമയം തരാം. അതിനുള്ളിൽ, അതായത് 27/3/2024 നുള്ളിൽ ഈ പറഞ്ഞതിന്റെ തെളിവ് ഈ പോസ്റ്റിൽ ആദ്യം ഇടുന്ന ആൾക്ക് 10000 രൂപ ഞാൻ തരും. പറയുന്ന ബാങ്ക് അക്കൗണ്ടിൽ. ആദ്യം ഇവിടെ വന്ന് വെല്ലുവിളി സ്വീകരിക്കുന്നതായി കമന്റിടുക. തോറ്റാൽ 100 രൂപ എനിക്ക് തരും എന്ന് അക്‌നോളജ് ചെയ്യുക. അപ്പോൾ ആരൊക്കെയുണ്ട് ബെറ്റിന് ?
വെല്ലുവിളി അക്‌നോളജ് ചെയ്യാൻ 1 മാസം സമയമുണ്ട്; അതായത് 27/4/2023 നു മുൻപ് വെല്ലുവിളി സ്വീകരിക്കുന്നതായി ഇവിടെ കമന്റിടുക.
സുഹൃത്തുക്കളെ, നിങ്ങളുടെ കമ്മി/കോങ്കി ചരിത്ര പണ്ഡിതരെ ഇവിടെ ടാഗ് ചെയ്യുക.
എഡിറ്റ്
താഴെ കമന്റുകളിൽ നിന്ന് 65000 കൂടി ഓഫർ വന്നിട്ടുണ്ട്. അവരുമായി കൂടി നേരിട്ട് ബന്ധപ്പെട്ട് മൊത്തത്തിൽ 75000 രൂപ വാങ്ങാവുന്നതാണ്.












