Wednesday, December 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Travel

ഫോട്ടോഷോപ്പല്ല, ഈ സുന്ദരക്കാഴ്ചകൾ സത്യമാണ്! രാത്രിയിൽ തിളങ്ങുന്ന ലോകത്തിലെ അഞ്ച് ബീച്ചുകൾ

by Brave India Desk
Mar 28, 2023, 09:19 am IST
in Travel
Share on FacebookTweetWhatsAppTelegram

കടൽസൗന്ദര്യം എത്ര നുകർന്നാലും മതിവരാത്ത ഒന്നാണ്. പ്രത്യേകിച്ച്, വെള്ളപ്പരവതാനി കണക്കെ തീരവും നീലപ്പളുങ്ക് പോലുള്ള വെള്ളവുമായി തീരത്തേക്ക് നുരഞ്ഞെത്തുന്ന തിരമാലകളും പ്രശാന്ത സുന്ദരമായ കാലാവസ്ഥയും ഉള്ള കടൽത്തീരങ്ങൾ എപ്പോഴും നമ്മളെ മാടിവിളിച്ചുകൊണ്ടിരിക്കും.  രാത്രിയായാൽ കടലിന് വശ്യതയേറും. ആളും ബഹളവുമില്ലാതെ കടൽക്കാറ്റേറ്റ് , തിരമാലകളുടെ ചിരികൾക്ക് കാതോർത്ത്, മനസിനെ അലസമായ ചിന്തകളിൽ അലയാൻ വിട്ട് അങ്ങനെ  വെറുംമണലിൽ കിടക്കണം.

ഇതുമാത്രമല്ല, രാത്രിയിൽ ചില മായാജാലങ്ങൾ കാണിക്കുന്ന കടലുകളും ഈ ലോകത്തുണ്ട്, രാത്രിയിൽ തിളങ്ങുന്ന കടലുകൾ. കടലിന്റെ മായാജാലമെന്നൊക്കെ ആലങ്കാരികമായി വിളിക്കാമെങ്കിലും ബയോലൂമിനെസൻസ് എന്ന പ്രതിഭാസം ആണിത്. കവര് എന്ന് പറഞ്ഞാൽ നമുക്ക് പെട്ടെന്ന് മനസിലാകും. കേരളത്തിൽ ആലപ്പുഴയിലും കൊച്ചിയിലുമൊക്കെ കടലിനോട് ചേർന്ന് കിടക്കുന്ന കായലുകളിൽ ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്.  കുമ്പളങ്ങി നെറ്റ്സ് എന്ന സിനിമയിൽ മിക്കവരും കവരിന്റെ സൗന്ദര്യം അറിഞ്ഞിട്ടുണ്ടാകും.

Stories you may like

തായ്‌ലൻഡ് മാടി വിളിക്കുന്നു, ഒരു യാത്ര പോയാലോ? മനസ്സിനെ ഒന്ന് റീചാർജ് ചെയ്യാൻ തായ്‌ലൻഡ് യാത്ര ഇനി കൂടുതൽ എളുപ്പമാകും

ട്രെയിൻ യാത്രയ്‌ക്കൊരുങ്ങുകയാണോ? ലഗേജ് പരിധി വരുന്നു,അശ്രദ്ധയ്ക്ക് പിഴയൊടുക്കേണ്ടി വന്നേക്കാം…ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ….

എന്താണ് കവര്?

ബയോലൂമിസെനസ് അഥവാ കവര് എന്ന പ്രതിഭാസം വെള്ളത്തിലെ ചില  ജീവജാലങ്ങൾ പ്രകാശം പുറപ്പെടുവിപ്പിക്കുകയും അത് പുറത്തേക്ക് ദൃശ്യമാക്കുകയും ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. ഈ ജീവജാലങ്ങളുടെ ഉള്ളിൽ നടക്കുന്ന രാസപ്രക്രിയകളുടെ ഫലമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജമാണ് ഈ പ്രകാശത്തിന് കാരണം. സമുദ്രങ്ങളിൽ ബാക്ടീരിയകൾ മുതൽ സ്രാവുകൾ വരെ ഇത്തരത്തിൽ പ്രകാശം പുറപ്പെടുവിക്കാറുണ്ട്.

മിക്ക കടൽത്തീരങ്ങളിലും ഫൈറ്റോപ്ലാങ്ക്ടൺ എന്ന മൈക്രോആൽഗ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കാറുണ്ട്. ഇവയാണ് രാത്രിയാകുമ്പോൾ കടലിന് രാത്രിയിൽ ബയോലൂമിസെൻസിലൂടെ ഫ്ളൂറസെന്റ് നീലനിറം നൽകുന്നത്.  നീലനിറത്തിൽ തിളങ്ങുന്ന തിരമാലകൾ അലയടിക്കുന്ന കടൽത്തീരങ്ങൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്.  ലോകത്തിലെ അത്തരത്തിലുള്ള അഞ്ച് കടൽത്തീരങ്ങളെ പരിചയപ്പെടാം.

മാട്ടു ബീച്ച്, ഉഡുപ്പി, കർണ്ണാടക

ഉഡുപ്പിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള മാട്ടുബീച്ച് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികളായ നമുക്ക് തിളങ്ങുന്ന കടൽക്കാഴ്ച കാണാൻ ഏറ്റവും അടുത്തുള്ള ബീച്ച് ആണ്. നൊക്ടിലൂക എന്ന സൂക്ഷ്മജീവിയിൽ നിന്നുള്ള ബയോലൂമിസെൻസ് കൊണ്ടാണ് ഇവിടെ കടൽ രാത്രിയിൽ തിളങ്ങുന്നത്. സീ സ്പാർക്കിൾ എന്നും ഈ കടൽജീവിക്ക് പേരുണ്ട്.

ഒകയാമ, ജപ്പാൻ

കടലിനോട് ചേർന്ന പാറക്കൂട്ടങ്ങളും തീരവും  നീലനിറത്തിൽ മിന്നുന്ന അതിമനോഹര കാഴ്ചയാണ് ജപ്പാനിലെ ഒകയാമ കടൽത്തീരത്ത് കാണാൻ കഴിയുക. മൂന്ന് മില്ലിമീറ്റർ മാത്രം വലുപ്പമുള്ള ചെറുചെമ്മീനുകളാണ് ഇവിടെ ബയോലൂമിസെൻസ് ഉണ്ടാക്കുന്നത്. കടലിലെ മിന്നാമിനുങ്ങുകൾ എന്നാണ് ഇവയെ വിളിക്കുന്നത് തന്നെ. രാത്രിയാകുമ്പോഴാണ് ഇവ ഭക്ഷണം തേടിയിറങ്ങുന്നത്. ഇതിനായി രാത്രിയിൽ തീരത്തിനടുത്തേക്ക് നീന്തിയെത്തും.  ഏതാണ്ട് 20-30 മിനിട്ട് ഇവ പ്രകാശിക്കും. വെള്ളം ദേഹത്ത് വീഴുമ്പോൽ ഈ തിളക്കും വീണ്ടും ദൃശ്യമാകും.

ഹെർമോസ ബീച്ച്, കാലിഫോർണിയ

കാലിഫോർണിയയിലെ ഹെർമോസ ബീച്ചിൽ ചെന്നാൽ തിളക്കമുള്ള നീലത്തിരമാലകൾ കാണാം.  ലിങ്കലോഡിനിയം പോളിഹെഡ്ര എന്ന ഫൈറ്റോപ്ലാങ്ക്ടൺ വിഭാഗത്തിലുള്ള  സൂക്ഷ്മ ജീവജാലമാണ് ഇവിടെ ബയോലൂമിസെൻസ് ഉണ്ടാക്കുന്നത്. ലൂസിഫെറിൻ എന്ന പ്രകാശം പുറപ്പെടുവിക്കുന്ന തന്മാത്ര ഇവയുടെ ശരീരത്തിലുണ്ട്.

ജെർവിസ് ബേ, ഓസ്ട്രേലിയ

പലതരത്തിലുള്ള പ്രത്യേകതകൾ കൊണ്ട് പ്രശസ്തമാണ് ഓസ്ട്രേലിയയിലെ ജെർവിസ് ബേ, വെള്ളമണൽ, പളുങ്ക് പോലെ സുതാര്യമായ വെള്ളം, തിമിംഗലക്കാഴ്ച തുടങ്ങി സഞ്ചാരികൾക്ക് കൺനിറയെ, മനംനിറയെ കാഴ്ചവസന്തമൊരുക്കുന്ന ഈ കടൽത്തീരത്തെ ഏറ്റവും മനോഹരമായ കാഴ്ച കവരാണെന്നതിൽ ഒരു സംശയവും ഇല്ല. ഇരുട്ട് പരന്നാൽ തിളങ്ങുന്ന നീലപ്പട്ട് പുതച്ച് അതിസുന്ദരിയാകും ഇവിടുത്തെ കടൽ.

യെല്ലോ സീ ഡലിയൻ, ലിയോണിംഗ്, ചൈന

ചൈനയിലും ഉണ്ട് രാത്രിയിൽ  നീലനിറത്തിൽ തിളങ്ങുന്ന കടൽ. ഫ്ളഗെല്ലേ എന്ന് പേരുള്ള പ്ളാങ്ക്ടൺ ആണ്  ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. അന്തരീക്ഷ സ്ഥിതിയിൽ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴാണ് ഇവ പ്രകാശം പുറപ്പെടുവിപ്പിക്കുക. തിരമാലകൾ ശക്തമാകുമ്പോൾ പ്രകാശത്തിനും തീവ്രതയേറും.

Tags: Beach destinationsBioluminescencephytoplanktonmicroalgaeBeaches that glow at night
Share1TweetSendShare

Latest stories from this section

ഈ രാജ്യം മൊത്തം കോടീശ്വരന്മാർ , പട്ടാളവുമില്ല ടാക്സുമില്ല,ദാരിദ്ര്യനിരക്ക് പൂജ്യം സ്വർഗം തന്നെ ഇവിടെ

ഈ രാജ്യം മൊത്തം കോടീശ്വരന്മാർ , പട്ടാളവുമില്ല ടാക്സുമില്ല,ദാരിദ്ര്യനിരക്ക് പൂജ്യം സ്വർഗം തന്നെ ഇവിടെ

രാജാവും കൊട്ടാരവുമൊക്കെയുണ്ട്,പക്ഷേ ഒറ്റ വിമാനമില്ല; വിമാനത്താവളങ്ങളില്ലാത്ത അഞ്ച് രാജ്യങ്ങൾ….

രാജാവും കൊട്ടാരവുമൊക്കെയുണ്ട്,പക്ഷേ ഒറ്റ വിമാനമില്ല; വിമാനത്താവളങ്ങളില്ലാത്ത അഞ്ച് രാജ്യങ്ങൾ….

മൂകാംബിക വിളിക്കുന്നു,പോയി വരാം; ചെലവ് കുറച്ച് ട്രെയിനിൽ എളുപ്പം പോകാം; ഒന്നല്ല,അനേകം പ്ലാനുകളുണ്ടേ…

മൂകാംബിക വിളിക്കുന്നു,പോയി വരാം; ചെലവ് കുറച്ച് ട്രെയിനിൽ എളുപ്പം പോകാം; ഒന്നല്ല,അനേകം പ്ലാനുകളുണ്ടേ…

രക്തക്കറ പുരണ്ട് ഈ ഇസ്ലാമിക രാജ്യത്തെ മണ്ണ്; ഭയന്ന് ആളുകൾ; എല്ലാം സംഭവിച്ചത് വർഷങ്ങൾക്ക് മുൻപ്

രക്തക്കറ പുരണ്ട് ഈ ഇസ്ലാമിക രാജ്യത്തെ മണ്ണ്; ഭയന്ന് ആളുകൾ; എല്ലാം സംഭവിച്ചത് വർഷങ്ങൾക്ക് മുൻപ്

Discussion about this post

Latest News

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies