ലക്‌നൗ: ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കൊടും കുറ്റവാളി അതീഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രയാഗ്‌രാജ് കോടതിയുടേതാണ് വിധി. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്.
ബിഎസ്എപി എംഎൽഎ രാജു പാലിനെ അതീഖ് അഹമ്മദിന്റെ സംഘം കൊലപ്പെടുത്തുന്നത് കണ്ട ഏക ദൃക്‌സാക്ഷിയാണ് ഉമേഷ് പാൽ. കേസിന്റെ വിചാരണ നടക്കാനിരിക്കെ 2006 ലായിരുന്നു ഉമേഷ് പാലിന്റെ അതീഖ് അഹമ്മദിന്റെ സംഘം തട്ടിക്കൊണ്ട് പോയത്. 17 വർഷം മുൻപ് നടന്ന കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കന്നത്.
അതീഖ് അഹമ്മദിന് പുറമേ ഇയാളുടെ രണ്ട് അനുയായികളെയും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. ദിനേഷ് പാസി, ഖാൻ സലൗത് ഹനിഫ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. അതേസമയം അതീഖ് അഹമ്മദിന്റെ സഹോദരൻ ഖാലിദ് അസീമിനെ കോടതി വെറുതെ വിട്ടു. പിഴ പുക പ്രതികൾ ഉമേഷ് പാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണം എന്നാണ് കോടതി വിധി.
വിധി കേൾക്കാൻ അതീഖ് അഹമ്മദും മറ്റ് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇതിന് ശേഷം അതീഖിനെ നൈി സെൻട്രൽ ജയിലിലേക്ക് മാറ്റി. അതീവ സുരക്ഷയിൽ ആയിരുന്നു അതീഖ് അഹമ്മദിനെ ജയിലിലേക്ക് കൊണ്ടുപോയത്. ഇതിനിടെ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
Discussion about this post