തിരുവനന്തപുരം:ബിജെപിക്കെതിരായ പോരാട്ടത്തില്‍ കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് . സിപിഎമ്മിൻറെ വനിതാ നേതാക്കളെ കെ. സുരേന്ദ്രൻ അപമാനിച്ചെന്നും സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മുറവിളികൂട്ടുകയാണ്. ഇക്കാര്യത്തിലാണ് പ്രതികരണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.
സിപിഎം നേതാക്കളുടെ അഴിമതിക്കെതിരെ കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവനയാണ് കോൺഗ്രസും സിപിഎമ്മും വിവാദമാക്കുന്നത്. സംഭവത്തിൽ കെ.സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സുരേന്ദ്രൻറെ പ്രസ്താവനയ്ക്കെതിരെ സിപിഎം മൌനം പാലിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിൻറെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.
രാഹുൽ ഗാന്ധിക്കെതിരായ കോടതി നടപടിയെ തുടർന്ന് ബിജെപിക്കെതിരെ കടുത്ത അമർഷമാണ് കോൺഗ്രസിനുള്ളത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി നടപടിയെ തുടർന്ന് സിപിഎമ്മും കോൺഗ്രസും സംയുക്തമായാണ് ബിജെപിക്കെതിരെ നീങ്ങുന്നത്. സമാനമായി കെ.സുരേന്ദ്രൻറെ പ്രസ്താവനയ്ക്കെതിരെയും സിപിഎമ്മിൻറെ കൂടെ കൂടി ബിജെപിയെ ആക്രമിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം.












