ആലപ്പുഴ: ഹരിപ്പാട് അമ്മൂമ്മയുടെ മാല മോഷ്ടിച്ച കേസിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര സ്വദേശി സുധീഷിനെ (26) ആണ് അറസ്റ്റ് ചെയ്തത്. അമ്മൂമ്മയുടെ മാല കവർന്ന സുധീഷ് അതിന് പകരമായി മുക്ക് പണ്ടം വച്ചിരുന്നു.
ജനുവരി 26 നായിരുന്നു സംഭവം. രാത്രിയിൽ അമ്മൂമ്മ വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സുധീഷ് മാല കവർന്നത്. ഇതിന് പകരം മുക്കുപണ്ടം പകരമായി വയ്ക്കുകയായിരുന്നു. മാലയുടെ നിറം മങ്ങിയതോടെയാണ് മോഷ്ടിക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുധീഷ്. ഇതേ തുടർന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ സുധീഷ് കുറ്റം സമ്മതിച്ചു. ഇതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹരിപ്പാട് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരായ സുധീഷിനെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ, എസ്‌ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്.
Discussion about this post