ഭോപ്പാൽ : നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലി പ്രസവിച്ചു. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റപ്പുലി കുഞ്ഞുങ്ങളാണ് ഉണ്ടായത്. കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചീറ്റപ്പുലി കുഞ്ഞുങ്ങളും ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
”അമൃത് കാലത്തിൽ നമ്മുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണിത്. 2022 സെപ്തംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നിന് നാല് കുഞ്ഞുങ്ങൾ പിറന്നിരിക്കുന്നു” എന്ന് അദ്ദേഹം കുറിച്ചു.
https://twitter.com/byadavbjp/status/1640989652239925249?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1640989652239925249%7Ctwgr%5E0e2342fde8886aa39c9b2defe6c89b78835b0b1b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2F
ചീറ്റപ്പുലികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിലും മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുന്നതിലും അശ്രാന്ത പരിശ്രമം നടത്തിയ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. എഴുപത് വർഷത്തിന് ശേഷം ആദ്യമായി രാജ്യത്തെത്തിച്ച എട്ട് ചീറ്റപ്പുലികളിലൊന്നാണ് പ്രസവിച്ചത്. സാഷ എന്ന ചീറ്റപ്പുലി വൃക്ക രോഗത്തെ തുടർന്ന് മുന്ന് ദിവസം മുൻപ് ചത്തിരുന്നു.
ഫെബ്രുവരി 18 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റപ്പുലികളെ കൂടി എത്തിച്ചിരുന്നു.
Discussion about this post