പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കുമാറിനെയാണ് വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. വീടിന്റെ ചുവരിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്നാണ് എഴുതിയിരിക്കുന്നത്. മഷിയിൽ കൈ മുക്കി ചുവരിൽ പതിച്ചതായും കണ്ടെത്തി.
ഇന്നലെ രാത്രി പത്ത് മണിവരെ സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ സഹഡോക്ടർമാരോടൊപ്പം ഇദ്ദേഹം ഫുട്ബോൾ കളിച്ചിരുന്നു. രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോൾ ഡോക്ടർ വാതിൽ തുറന്നില്ല. തുടർന്ന് വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.












