തിരുവനന്തപുരം : വടകര എംഎൽഎ കെകെ രമയ്ക്ക് നേരെ വധഭീഷണി. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്ന് കളയുമെന്നാണ് കത്തിലെ ഭീഷണി. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണിക്കത്തിലുണ്ട്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.
സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനെ പരിഹസിച്ച് സച്ചിൻദേവ് പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ പോലീസിനും പരാതി നൽകി.
പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. എന്നാൽ പരാതി നൽകിയിട്ടും സൈബർ പോലീസ് നടപടിയെടുത്തില്ല. ഈ സാഹചര്യത്തിൽ സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.
Discussion about this post