കൊച്ചി : കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പിലെ ”അയ്യപ്പനൊരു വോട്ട്” പരാമർശം പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്ന കെ.ബാബുവിന്റെ വാദവും ഹൈക്കോടതി തള്ളി.
പ്രചാരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് കെ.ബാബുവിന്റെ ജയം അസാധുവാക്കണമെന്നാണ് എം.സ്വരാജ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം ഇതിനെ തിരിച്ചടിയെന്ന് പറയാനാവില്ലെന്നും നിയമോപദേശവുമായി മുന്നോട്ട് പോകുമെന്നും കെ ബാബു പ്രതികരിച്ചു.
കേസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് കെ ബാബുവിന്റെ ആരോപണം. യുഡിഎഫ് അയ്യപ്പന്റെ സ്ലിപ്പ് അടിച്ചിട്ടില്ല. ഈ സ്ലിപ്പ് കിട്ടിയെന്ന് ആദ്യം പറഞ്ഞത് ഒരു ഡി വൈ എഫ് ഐ നേതാവാണ്. നിയമപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് കെ ബാബു വ്യക്തമാക്കി.
Discussion about this post