റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ഖാത്തിഫില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ പോലീസും ഉള്‍പ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അഞ്ജാതര്‍ നടത്തിയ വെടിവയ്പ്പിലാണ് ഒരു പൊലീസുകാരനും രണ്ട് ഇന്ത്യക്കാര്‍ക്കും പരുക്കേറ്റത്.
പരുക്കറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്പ്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേ സമയം ഇന്ത്യയില്‍ ഏത് പ്രദേശത്ത് നിന്നുള്ളവരാണ് ആക്രമണത്തിന് ഇരയായതെന്ന് വ്യക്തമല്ല. ഷിയാ ഭൂരിപക്ഷ പ്രദേശമാണ് ഖാത്തിഫ്.
Discussion about this post