ജയ്പൂർ : ഐപിഎൽ നാലാം സീസണ് മുൻപ് വീഡിയോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. സ്പിന്നർ യുസ് വേന്ദ്ര ചാഹലിനോടൊപ്പമുള്ള വീഡിയോയാണിത്.
‘എന്നോട് കളിക്കാൻ ധൈര്യമുണ്ടേൽ വാടാ… എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാൻ ആരുണ്ടടാ’ എന്ന മാമുക്കോയയുടെ ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. കീലേരി ചഹൽ ടൗണിൽ’ എന്ന തലക്കെട്ടോടെയാണ് സഞ്ജു സാംസൺ വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ഇത് വൈറലായിരിക്കുകയാണ്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻറെ നിർണായക താരങ്ങളാണ് സഞ്ജു സാംസണും യുസ്വേന്ദ്ര ചഹലും.
Discussion about this post