Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Lifestyle

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

by Brave India Desk
Mar 31, 2023, 10:34 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

1980കളിലാണ് ചൈന ജനസംഖ്യ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം കൊണ്ടുവരുന്നത്.  ദമ്പതിമാർ ഒരു കുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്നതായിരുന്നു നിയമം. വർഷങ്ങളോളം ആ നിയമം തുടർന്നു. രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയിൽ ആ നയം വലിയ സംഭാവനകൾ നൽകിയെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഏതെങ്കിലും മാതാപിതാക്കൾക്ക് ഒന്നിലധികം  കുട്ടികൾ ഉണ്ടെന് അധികാരികൾ അറിഞ്ഞാൽ അവർ സർക്കാർ ഉദ്യോഗസ്ഥരോ  സർവ്വകലാശാല ഉദ്യോഗസ്ഥരോ മറ്റോ ആണെങ്കിൽ അവർക്ക് ജോലി വരെ നഷ്ടപ്പെടുമായിരുന്നു. മാത്രമല്ല, ആർക്കെങ്കിലും രണ്ടാമതൊരു കുട്ടി പിറന്നാൽ മാതാപിതാക്കൾ പിഴ നൽകണമായിരുന്നു. അല്ലാത്തപക്ഷം ആ കുട്ടികളെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തില്ല. അതായത് അങ്ങനെയൊരു കുട്ടി ജീവിച്ചിരുക്കുന്നു എന്നതിന് യാതൊരു ഓദ്യോഗിക രേഖകളും ഉണ്ടായിരിക്കില്ല. അവർക്ക് വിദ്യാഭ്യാസമോ ചികിത്സയോ പോലും ലഭിക്കില്ല. 2021 ജൂലൈയിൽ ഈ നയം എടുത്തുകളഞ്ഞെങ്കിലും പല മാതാപിതാക്കളിലും ആ നയം ഉണ്ടാക്കിയ ആഘാതം തീരാനോവായി ഇന്നും അവശേഷിക്കുന്നു. അത്തരത്തിൽ ഒറ്റക്കുട്ടി നയം തന്റെ അമ്മയുടെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറിയ കഥ പങ്കുവെച്ചിരിക്കുകയാണ്  യുകെയിലെ ഡർഹം സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ചൈനക്കാരിയായ ഒരു അസിസ്റ്റന്റ് പ്രഫസർ.

മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് അമ്മ എഴുതിയ ഒരു ഡയറിക്കുറിപ്പിന്റെ ചിത്രത്തോടെയാണ് ആരുടെയും ഉള്ളുലയ്ക്കുന്ന കഥ ഡോ. ,ചെൻചെൻ സാംഗ് ട്വിറ്ററിൽ പങ്കുവെച്ചത്. ഒറ്റക്കുട്ടി നയം കാരണം തന്റെ അമ്മയ്ക്ക് രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ അനിയത്തിയെ ബന്ധുവിന്റെ വീട്ടിലേക്ക് അയക്കേണ്ടി വന്നുവെന്ന് ചെൻചെൻ പറയുന്നു. അന്ന് അമ്മ എഴുതിയ ഡയറിക്കുറിപ്പാണ് ഇതെന്നും ഈ പേജുകൾ കണ്ണീരിൽ കുതിർന്നവയാണെന്നും ചെൻചെനിന്റെ അതിവൈകാരികമായ ട്വീറ്റിൽ പറയുന്നു. ഒരു അമ്മയായപ്പോഴാണ് തന്റെ അമ്മയുടെ വേദന പൂർണ്ണമായും തനിക്ക് ഉൾക്കൊള്ളാനായതെന്നും കരയാതെ ഒരിക്കലും ഈ കുറിപ്പ് വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ മകൾ സാക്ഷ്യപ്പെടുത്തുന്നു. പോകുന്നതിന് മുമ്പ് രണ്ടാഴ്ച മാത്രം പ്രായമുള്ള മകളെ ഒരിക്കൽക്കൂടി, അവസാനമായി മൂലയൂട്ടിയെന്നും അന്ന് ഒന്നരവയസുകാരിയായിരുന്ന തനിക്കും ആ വേദന അനുഭവപ്പെട്ടിരിക്കാമെന്നും ചെൻചെൻ പറയുന്നു.

Stories you may like

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ അന്ന് പിരിഞ്ഞ തന്റെ സഹോദരി വീട്ടിൽ തിരിച്ചെത്തിയെങ്കിലും അവളെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദന തീരാനോവായി അമ്മയുടെ ജീവിതത്തിൽ അവശേഷിക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഒറ്റക്കുട്ടി നയത്തിന് ഇരകളായ ദശലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് തന്റെ കുടുംബമെന്നും ഇതിലും സങ്കടകരമായ, ഹൃദയം തകർക്കുന്ന കഥകൾ മറ്റുപലർക്കും ഉണ്ടെന്നും ആ അധ്യാപിക പറയുന്നുണ്ട്. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ ആഘാതത്തെ സ്മരിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടായാൽ അമ്മയുടെ ഡയറി അവിടെ പ്രദർശിപ്പിക്കുമെന്നും അവർ പറയുന്നുണ്ട്.

ചെൻചനിന്റെ കഥ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ചൈനക്കാരും മറ്റ് രാജ്യങ്ങളിലുള്ളവരും പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അതിൽ  ചൈനീസ് പൗരനായ ഒരാൾ താൻ തന്റെ വീട്ടിലെ മൂന്നാമത്തെ കുട്ടി ആയിരുന്നുവെന്നും ഭാഗ്യം കൊണ്ട് തന്നെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നില്ലെന്നും പറയുന്നു. എന്നാൽ  ഒറ്റക്കുട്ടി നയം തെറ്റിച്ചത് കൊണ്ടുള്ള പിഴ തന്റെ കുടുംബത്തിന് കടുത്ത സാമ്പത്തികബാധ്യതയായി എന്നവർ പറയുന്നുണ്ട്. ചൈനയിലെ ഓരോ കുടുംബത്തിനും ഇതുപോലെ ഒറ്റക്കുട്ടി നയമെന്ന മനുഷ്യത്വരഹിതമായ നയം കൊണ്ടുള്ള പീഡനത്തിന്റെയും വേദനയുടെയും ഒരു കഥ ഉണ്ടാകുമെന്നും ആ കമന്റിൽ പറയുന്നുണ്ട്.

Share1TweetSendShare

Latest stories from this section

കിടന്നതേ ഓർമ്മയുണ്ടാവൂ,ടപ്പേയെന്നുറങ്ങാം; ഈ വഴികൾ പരീക്ഷിക്കൂ

കോപ്പിയടിയെന്ന് പറഞ്ഞാൽ ഇതാണ്; ഒടുവിൽ കുറ്റസമ്മതം നടത്തി ഇറ്റാലിയൻ ആഡംബര ബ്രാൻഡ്

ആയുസ്സ് വർദ്ധിപ്പിക്കണോ? സമ്മർദ്ദത്തെ അകറ്റിനിർത്തിയാൽ മതിയെന്ന് പഠന ഫലം

200ലേറെ വർഷങ്ങൾ ജീവിച്ചിരുന്ന മനുഷ്യൻ! ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ലി ചിങ്-യുൺ ; ആ ദീർഘായുസ്സിന്റെ രഹസ്യം ഇതാണ്

Discussion about this post

Latest News

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies