ചിലി: ദക്ഷിണ അമേരിക്കയില്‍ ചിലിയുടെ തീരങ്ങളില്‍ അതിശക്തമായ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് പ്രദേശങ്ങളില്‍ ഭൂകമ്പം ഉണ്ടായത്. 6.9 റിക്ടര്‍ സ്കെയിലില്‍ തീരത്തെ ഇളക്കി മറിച്ച ഭൂകമ്പത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചിലിയന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ആദ്യം 6.9 റിക്ടര്‍ സ്കെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഭൂകമ്പത്തിന്റെ തോത് തീരത്തിന്റെ മറുഭാഗങ്ങളില്‍ എത്തിയപ്പോള്‍ 6.2 ായി കുറഞ്ഞതായി ഗവേഷകര്‍ കണ്ടെത്തി. തീരത്ത് സുനാമിയുണ്ടാകാനുള്ള സാധ്യതയില്ല എന്നും ഇവര്‍ കണ്ടെത്തി. 2010ല്‍ ഇവിടെ 8.8 റിക്ടര്‍ സ്കെയിലില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശക്തമായ ഭൂകമ്പത്തില്‍ അന്ന് മുന്നൂറു പേര് മരിച്ചിരുന്നു. രണ്ട് മില്യണ്‍ ജനങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.
തുടര്‍ച്ചയായി വന്‍ ഭൂകമ്പം ഉണ്ടാകാറുള്ള സ്ഥലമാണ് ചിലി. 1960കളില്‍ 9.5 റിക്ടര്‍ സ്കെയിലില്‍ ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായ നാശമുണ്ടായിരുന്നു. ലോകത്തില്‍ ഇതുവരെ അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയ ഭൂകമ്പങ്ങളിലൊന്നാണിതെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.
Discussion about this post