ലോക ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന വ്യക്തിയാണ് മുൻ ക്യപ്ടൻ മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റ് ആരാധകർ മാത്രമല്ല, ബോളിവുഡ് താരങ്ങളും, സെലിബ്രിറ്റികളും, ഗായകരുമെല്ലാം അദ്ദേഹത്തിന്റെ ആരാധകരാണ്. ധോണിയുമൊത്തുള്ള ഫാൻ മൊമന്റുകൾ പങ്കുവെച്ചികൊണ്ട് നിരവധി പേരാണ് രംഗത്തെത്താറുള്ളത്. അത്തരത്തിൽ ഒരു ഫാൻ ബോയ് മൊമന്റാണ് പ്രശസ്ത ഗായകൻ അർജിത് സിംഗിന് ഇന്നലെയുണ്ടായത്.
ഐപിഎൽ 2023 ന്റെ ഉദ്ഘാടന ദിനത്തിൽ വിശിഷ്ടാതിഥിയായി അർജിത് സിംഗും എത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ധോണിയെ കണ്ടപാടെ അർജിത് സിംഗ് ധോണിയുടെ കാൽ തൊട്ട് വന്ദിക്കുകയായിരുന്നു. താരത്തോടുള്ള ആരാധനകൊണ്ടാണ് അർജിത് കാൽ തൊട്ട് അനുഗ്രഹം വാങ്ങിയത്. പെട്ടെന്ന് തന്നെ ധോണി അർജിത്തിനെ എഴുന്നേൽപ്പിക്കുകയും ചെയ്തു.
https://twitter.com/sky11official/status/1641861584879489024
ഈ വീഡിയോയും ദൃശ്യങ്ങളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങൾ ശ്രദ്ധനേടിയതോടെ പ്രശംസകളുമായി നിരവധി പേർ രംഗത്തെത്തി. തെന്നിന്ത്യൻ താരങ്ങളായ തമന്ന ഭാട്ടിയയും രശ്മിക മന്ദാനയും പരിപാടിയിൽ പങ്കടെുത്തിരുന്നു.












Discussion about this post