Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International USA

‘ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതും മൂല്യാധിഷ്ഠിതവുമായ മതം‘: ഹിന്ദു വിരുദ്ധതക്കെതിരായ ജോർജിയൻ അസംബ്ലിയുടെ പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങൾ

'ഹിന്ദു മതത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ചിലർ ഹിന്ദുമത ഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങൾ സാന്ദർഭികമായി അടർത്തിയെടുത്ത് ഉപയോഗിക്കുന്നു'

by Brave India Desk
Apr 1, 2023, 04:57 pm IST
in USA, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പ്രചാരണങ്ങൾക്കും ഹിന്ദുഫോബിയക്കുമെതിരെ പ്രമേയം പാസാക്കി ജോർജിയൻ അസംബ്ലി. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതും മൂല്യാധിഷ്ഠിതവുമായ മതമാണ് ഹിന്ദുമതമെന്ന് പ്രമേയത്തിൽ പറയുന്നു. ഹിന്ദുമതത്തിനെതിരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും ജോർജിയൻ അസംബ്ലി വ്യക്തമാക്കി. ഹിന്ദുഫോബിയ യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമാണ് ജോർജിയ.

നൂറിലധികം ലോക രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 120 കോടിയിലധികം വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. പരസ്പര ബഹുമാനം, സമാധാനം എന്നിവ ഹിന്ദുമതത്തിന്റെ മുഖമുദ്രകളാണ്. വൈവിധ്യങ്ങളായ പാരമ്പര്യങ്ങളുടെയും വിശ്വാസ സമ്പ്രദായങ്ങളുടെയും സമന്വയമാണ് ഹിന്ദുമതമെന്നും ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ഇന്ത്യൻ- അമേരിക്കൻ സമൂഹങ്ങളിൽ ഒന്നായ അറ്റ്ലാന്റയിലെ ഫോർസിത്ത് കൗണ്ടിയിലെ പ്രതിനിധികളായ ലോറൻ മക്ഡൊണാൾഡും ടോഡ് ജോൺസണും പ്രമേയം അവതരിപ്പിക്കവെ പറഞ്ഞു.

Stories you may like

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

യോഗ, ആയുർവേദം, ധ്യാനം, ഭക്ഷണം, സംഗീതം, കലകൾ എന്നിവയിലെ ഹിന്ദു സമൂഹത്തിന്റെ സംഭാവനകൾ ആഗോള സാംസ്കാരിക രംഗത്തെ സമ്പന്നമാക്കുകയും അമേരിക്കൻ സമൂഹത്തിൽ വ്യാപകമായി സ്വാധീനം ചെലുത്തുകയും ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുകയും ചെയ്യുന്നു. ആരോഗ്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, വിവര സാങ്കേതിക രംഗം, ധനകാര്യം, ഊർജ്ജം, വ്യാപാരം എന്നീ മേഖലകളിൽ ഹിന്ദു സമൂഹത്തിന്റെ പ്രാഗത്ഭ്യം അതുല്യമാണെന്നും പ്രമേയത്തിൽ പറയുന്നു.

ഇത്തരത്തിൽ കാലാകാലങ്ങളായി ലോക നന്മയെ മുൻനിർത്തി പ്രവർത്തിക്കുന്ന ഹിന്ദു സമൂഹത്തിനെതിരെ അടുത്തയിടെ ലോകരാജ്യങ്ങളിലും അമേരിക്കയിലും കുപ്രചാരണങ്ങളും ആക്രമണങ്ങളും വ്യാപകമാണ്. ഹിന്ദു മതത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ചിലർ ഹിന്ദുമത ഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങൾ സാന്ദർഭികമായി അടർത്തിയെടുത്ത് ഉപയോഗിക്കുന്നു. അക്കാദമിക് വിദഗ്ധർ എന്ന് മേനി നടിക്കുന്ന ചില ചിന്തകന്മാർ ഇത്തരത്തിൽ ഹിന്ദുഫോബിയ വളർത്താൻ ശ്രമിക്കുകയാണെന്നും ജോർജിയൻ അസംബ്ലി ചൂണ്ടിക്കാട്ടി. ഹിന്ദുഫോബിയയെയും ഹിന്ദുവിരുദ്ധതയുടെ സ്ഥാപനവത്കരണത്തെയും ജോർജിയൻ അസംബ്ലി ശക്തമായി അപലപിക്കുകയാണെന്നും പ്രമേയം വ്യക്തമാക്കുന്നു.

ഹിന്ദുഫോബിയക്കെതിരായ ജോർജിയൻ അസംബ്ലിയുടെ പ്രമേയത്തെ ആദരപൂർവം സ്വാഗതം ചെയ്യുകയാണെന്ന് നോർത്ത് അമേരിക്കൻ ഹിന്ദു കൂട്ടയ്മയായ CoHNA അറിയിച്ചു. അക്കാദമിക തലങ്ങളിൽ മാത്രമല്ല, സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും ഹിന്ദു സമൂഹം ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.

ഹിന്ദുഫോബിയക്കെതിരായ പ്രമേയത്തെ റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും ഉൾപ്പെടെ 25 പ്രതിനിധികൾ പിന്തുണച്ചു. പ്രമേയം പാസാക്കാൻ സഹകരിച്ച എല്ലാവർക്കും CoHNA ഉപാദ്ധ്യക്ഷൻ രാജീവ് മേനോൻ കൃതജ്ഞത രേഖപ്പെടുത്തി.

Tags: resolutionHinduismHinduphobiaGeorgian AssemblyCoHNA
Share12TweetSendShare

Latest stories from this section

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

Discussion about this post

Latest News

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies