ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോടെ മുന്നിലെത്തിയ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.കെജ്രിവാളിനെ ഫോണില്‍ വിളിച്ചാണ് മോദി അഭിനന്ദനം അരിയിച്ചത്. രണ്ട് മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ താന്‍ ഡല്‍ഹിയുടെ ആവശ്യങ്ങള്‍ക്കായി സമീപിക്കുമെന്ന് കെജിരിവാള്‍ അറിയിച്ചു.
അരവിന്ദ് കെജ്രിവാള് ശനിയാഴ്ച്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.2013 നേക്കാള്‍ വന്‍ വിജയമാണ് ഇത്തവണ ആംആദ്മി പാര്‍ട്ടി കാഴ്ച്ച വെച്ചിരിക്കുന്നത്. താന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയായിരിക്കുമെന്നും അഴിമതികള്‍ അവസാനിപ്പിക്കുമെന്നും അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു.
അതേസമയം പതിനഞ്ച് വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ആദ്യമായാണ് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് അവകാശപ്പെടാനില്ല. ബിജെപിയും ഇത്തവണ പിന്നിലാണ് .കൃഷ്ണനഗറില്‍ 1,000 വോട്ടിന് പിന്നിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി.
Discussion about this post