രുചികരമായ ഭക്ഷണം സമ്മാനിക്കാൻ മാത്രമല്ല, വണ്ണം കുറയ്ക്കാനും സൗന്ദര്യം സംരക്ഷിക്കാനും സഹായിക്കുന്ന പദാർത്ഥമാണ് ആപ്പിൾ സിഡാർ വിനിഗർ. ടൈപ്പ് 2 പ്രമേഹം, കരപ്പൻ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ എല്ലാത്തരം രോഗങ്ങൾക്കും പരിഹാരം കാണാൻ ഇത് സഹായിക്കുന്നു. ദിവസത്തിൽ ഒരുനേരം ആപ്പിൾ സിഡാർ വിനിഗർ ശീലമാക്കുന്നത് ശരീരത്തിലെ അമിതമായ കൊഴുപ്പിനെ എരിച്ചു കളയുന്നു.
വയറിലെ കൊഴുപ്പാണ് പലരുടെയും പ്രധാന സൗന്ദര്യപ്രശ്നം. വയറിലെ അമിതമായ കൊഴുപ്പ് എരിച്ചു കളയുവാൻ ആപ്പിൾ സിഡർ വിനാഗിരി സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. വിനാഗിരിയിലെ അസറ്റിക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് സംഭരണം കുറയ്ക്കുകയും അമിതമായ വിശപ്പിനെ അടിച്ചമർത്തുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് എരിയുന്ന പ്രക്രിയ വർദ്ധിപ്പിക്കുകയും ചെയ്യും. ഏറെ വ്യായാമം കൂടാതെ തന്നെ ആഗ്രഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാം.
എന്നാൽ ഒരിക്കലും ആപ്പിൾ സിഡർ വിനാഗിരി പച്ചയ്ക്ക് കുടിക്കരുത്. കാരണം, അത് ഓക്കാനം, മോശപ്പെട്ട ആസിഡ് റിഫ്ലക്സ്, പല്ലിന്റെ ഇനാമലിന്റെ കേടുപാട് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.പ്രമേഹ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്, ആപ്പിൾ സിഡർ വിനാഗിരി പതിവായി ഗുണം ചെയ്യും. ശരീരത്തിൽ ഇൻസുലിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താൻ ആപ്പിൾ സിഡാർ വിനിഗറിന് സാധിക്കുന്നു. അതിനാൽ തന്നെ രാത്രിയിൽ ഈ മിശ്രിതം കുടിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും.
Discussion about this post