ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒന്നാമൻ. മോണിംഗ് കൺസൾട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള റേറ്റിംഗ് പ്രകാരം 76 ശതമാനമാണ് നരേന്ദ്ര മോദിയുടെ അപ്രൂവൽ റേറ്റിംഗ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജർമൻ ചാൻസലർ ഒലഫ് ഷോൾസ് എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് പ്രധാനമന്ത്രി പട്ടികയിൽ ഒന്നാമത് തുടരുന്നത്.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെ മാനുവൽ ലോപ്പസ് ഓബ്രഡോർ ആണ്. അദ്ദേഹവും നരേന്ദ്ര മോദിയും തമ്മിൽ 15 ശതമാനം അപ്രൂവൽ റേറ്റിംഗിന്റെ വ്യത്യാസമാണ് ഉള്ളത്. 61 ശതമാനമാണ് ഓബ്രഡോറിന്റെ റേറ്റിംഗ്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ആണ് പട്ടികയിൽ മൂന്നാമത്. 55 ശതമാനമാണ് അദ്ദേഹത്തിന്റെ അപ്രൂവൽ റേറ്റിംഗ്. നാലാം സ്ഥാനത്തുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ അപ്രൂവൽ റേറ്റിംഗ് 49 ശതമാനമാണ്. അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിയൻ പ്രസിഡന്റ് ലുല ഡിസിൽവയുടെ അപ്രൂവൽ റേറ്റിംഗും 49 ശതമാനമാണ്.
ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് പട്ടികയിൽ ആറാം സ്ഥാനത്താണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 41 ശതമാനം മാത്രമാണ് ബൈഡന്റെ അപ്രൂവൽ റേറ്റിംഗ്.
39 ശതമാനം അപ്രൂവൽ റേറ്റിംഗുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പട്ടികയിൽ ഏഴാമതാണ്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 38 ശതമാനം അപ്രൂവൽ റേറ്റിംഗുമായി പട്ടികയിൽ എട്ടാമതാണ്.
35 ശതമാനം അപ്രൂവൽ റേറ്റിംഗ് മാത്രമുള്ള ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസ് ഒൻപതാം സ്ഥാനത്താണ്. 34 ശതമാനം അപ്രൂവൽ റേറ്റിംഗുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ് പട്ടികയിൽ പത്താമത്.
Global Leader Approval: *Among all adults
Modi: 76%
López Obrador: 61%
Albanese: 55%
Meloni: 49%
Lula da Silva: 49%
Biden: 41%
Trudeau: 39%
Sánchez: 38%
Scholz: 35%
Sunak: 34%
Macron: 22%
*Updated 03/30/23https://t.co/Z31xNcDhTg pic.twitter.com/sDRneBzB1Z— Morning Consult (@MorningConsult) April 1, 2023
Discussion about this post