ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇസ്രായേല്‍ പ്രധാമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്.
സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസില്‍ വെച്ച് ഇസ്രായേലിന്റെ പദ്ധതികളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം സൂചിപ്പിച്ചത്.
കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. അങ്ങനെയായല്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി.
2003ല്‍ ഏരിയല്‍ ഷാരോണ്‍ ആണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി.
Discussion about this post