കാലിഫോർണിയ: കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം മരണവാർത്ത വരെ പടച്ചുണ്ടാക്കിയ ഭർത്താവിനെ കുറിച്ച് തുറന്നു പറച്ചിലുമായി യുവതി. കാലിഫോർണിയയിൽ നിന്നുള്ള അനീസ റോസിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
മെക്സിക്കോയിൽ മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കുവാൻ വേണ്ടി തന്റെ ഭർത്താവ് അയാളുടെ വ്യാജമരണക്കഥ ഉണ്ടാക്കിയെന്നാണ് അനീസ റോസിയുടെ വാദം. വ്യാജ ശവസംസ്‌കാര ചടങ്ങുകൾ പോലും ഇതിനായി സംഘടിപ്പിക്കപ്പെട്ടു. ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് അനീസ കരുതിയിരുന്നത്. എന്നാൽ താൻ നിയമപരമായി വിവാഹം ചെയ്തയാൾ കഴിഞ്ഞ ആറ് വർഷമായി മറ്റൊരു യുവതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭർത്താവും കാമുകിയും കൂടി മെക്‌സിക്കോയിൽ താമസിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും അനീസ പറയുന്നു.
മിയാമി പോലീസ് ആണ് ഭർത്താവിന്റെ മരണവാർത്ത ആദ്യം അനീസയെ വിളിച്ചു പറയുന്നത്. മൃതദേഹം കണ്ടെടുത്തുവെന്നും അയാൾ ആത്മഹത്യ ചെയ്തു എന്നുമാണ് അറിയിച്ചത്. എന്നാൽ ഭർത്താവിന്റെ കുടുംബവുമായി അത്ര നല്ല ബന്ധം അല്ലാതിരുന്നതിനാൽ അവിടേക്ക് പോകാനോ മൃതദേഹം കാണാനോ ശ്രമിച്ചില്ല. അടുത്തിടെയാണ് ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന വിവരം ഇവർ അറിയുന്നത്.
കഴിഞ്ഞ ആറ് വർഷമായി അയാൾ മറ്റൊരു യുവതിയുമായി ബന്ധത്തിലായിരുന്നുവെന്നും അനീസ പറയുന്നു. അതേസമയം യുവതിയുടെ ഭർത്താവ് ഇക്കാര്യങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജീവിതത്തിൽ ഇന്ന് വരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ കാര്യമാണ് അനീസ പറയുന്നതെന്നും, വർഷങ്ങൾക്ക് മുൻപ് തന്നെ തങ്ങൾ ഇരുവരും ബന്ധം പിരിഞ്ഞതാണെന്നും ഇയാൾ പറഞ്ഞു.










Discussion about this post