തിരുവനന്തപുരം: കിളിമാനൂരിൽ ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം. വർത്തൂർ സ്വദേശി അപ്പുക്കുട്ടന് (75) നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അപ്പുക്കുട്ടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് വീട്ടിലെ കിണറിന് സമീപം നിൽക്കുകയായിരുന്നു അപ്പുക്കുട്ടൻ. ഇതിനിടെ പാഞ്ഞെത്തിയ പന്നി അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിനിടെ കൈവരി തകർത്ത് പന്നി കിണറ്റിലേക്ക് വീണു. ആക്രമണത്തിൽ അപ്പുക്കുട്ടന്റെ അടിവയറിന് താഴെയാണ് ഗുരുതരമായി പരിക്കേറ്റത്. കിണറ്റിൽ വീണ പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുത്തു.
Discussion about this post