ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.
നിലവിൽ മേഘാവൃതമായ കാലാവസ്ഥയാണ് ബംഗളൂരുവിൽ അനുഭവപ്പെടുന്നത്. ഇതിന് പുറമേ നേരിയ മഴയും ഇടിമിന്നലുമുണ്ട്. അടുത്ത ദിവസവും ഈ കാലാവസ്ഥ തുടരും. ഈ സാഹചര്യത്തിൽ ബുധനാഴ്ചയും ഇവിടേയ്ക്ക് എത്തേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടും.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് വിമാനത്താവളത്തിൽ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടാൻ ആരംഭിച്ചത്. ഈ കാലാവസ്ഥയിൽ വിമാനം ഇറക്കുക സുരക്ഷിതമല്ല. ഇക്കാരണത്താലാണ് വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Discussion about this post