ബംഗളൂരു: കന്നഡ താരം കിച്ച സുദീപിന് ഭീഷണി. ബിജെപിയിൽ ചേരുമെന്നും പാർട്ടിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച അദ്ദേഹം ബിജെപിയിൽ ചേരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ രാവിലെയാണ് കിച്ച സുദീപിന്റെ മാനേജർക്ക് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. സ്വാകര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങൾ വഴി പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇതിന് തൊട്ട് പിന്നാലെ വിവരം മാനേജർ പോലീസിനെ അറിയിക്കുകയായിരുന്നു. പുട്ടനഹള്ളി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചില കോൺഗ്രസ് നേതാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. നായക വിഭാഗത്തിൽപ്പെട്ട കിച്ച സുദീപ് ബിജെപിയിൽ ചേർന്നാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ഇത് തടയുകയാണ് ഭീഷണി സന്ദേശത്തിന്റെ ലക്ഷ്യമെന്നാണ് സംശയിക്കുന്നത്. കർണാടകയിൽ പ്രത്യേകിച്ച് കല്യാൺ- കർണാടക നായക വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലാണ്. ഇവിടെ കിച്ച സുദീപ് പ്രചാരണത്തിന് എത്തുന്നത് ബിജെപിയ്ക്ക് വലിയ നേട്ടമാകും.
Discussion about this post