തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി അനിൽ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.അങ്ങനെ ഒരു വിക്കറ്റ് കൂടി…. എന്ന് മാത്രമാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മഇയോടെയാണ് ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റേയും കേന്ദ്രമന്ത്രി വി മുരളീധരന്റേയും സാന്നിദ്ധ്യത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്നായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രിയെ അവഹേളിച്ച ബിബിസി ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ അനിൽ ആന്റണി നടത്തിയ പരാമർശമാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. ഇതിന് പിന്നാലെ അനിലിനെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും അനിൽ വിമർശനം ശക്തമാക്കുകയുമായിരുന്നു.
Discussion about this post