ന്യൂഡൽഹി: അമ്മ പത്മ പുരസ്‌കാരം സ്വീകരിക്കുന്നത് കാണാനെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി സംഘാടകർ. പ്രശസ്ത എഴുത്തുകാരി സുധ മൂർത്തിയുടെയും ഇൻഫോസിസ് സ്ഥാപകൻ എൻഐർ നാരായണ മൂർത്തിയുടെ മകളും യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയുമായ അക്ഷതയാണ് ബ്രിട്ടന്റെ സുരക്ഷാ അകമ്പടി പോലുമില്ലാതെ ഇന്ത്യയിലെത്തിയത്.
പിതാവിനും സഹോദരി സുനന്ദ കുൽക്കർണിക്കും മകനും ഒപ്പം കാണികൾക്കിടയിലിരുന്ന് ചടങ്ങ് വീക്ഷിച്ചിരുന്ന അക്ഷതയെ തിരിച്ചറിഞ്ഞ നിമിഷം, യുകെയുടെ ഫസ്റ്റ് ലേഡിയെ പ്രോട്ടോക്കോൾ അനുസരിച്ച് മുൻസീറ്റിലേക്ക് മാറ്റിയിരുത്തുകയായിരുന്നു.
കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറിനും എസ് ജയ്ശങ്കറിനും ഒപ്പമായിരുന്നു അക്ഷത മൂർത്തിയ്ക്ക് ഇരിപ്പിടമൊരുക്കിയത്. ദേശീയ ഗാനാലപന സമയത്ത് ആരും ചൂണ്ടിക്കാണിക്കാതെ തന്നെ എഴുന്നേറ്റ അക്ഷത, പുരസ്‌കാര ചടങ്ങ് അവസാനിക്കും വരെ വേദിയിൽ സന്നിഹിതയായിരുന്നു.
Discussion about this post