ലണ്ടൻ: ബ്രിട്ടനിൽ ചെറിയ പെൺകുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ മയക്കുമരുന്നിനും ലഹരിയ്ക്കും അടിമകളായ പാകിസ്താൻ വംശജരായ ബ്രിട്ടൻ പൗരന്മാണ് വെള്ളക്കാരായ പെൺകുട്ടികളെ തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തുറന്നടിച്ചു.
ചില ബ്രിട്ടീഷ് പാകിസ്താനികൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘങ്ങൾ നടത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ദുർബലരായ വെള്ളക്കാരായ പെൺകുട്ടികളെ ബ്രിട്ടീഷ് പാകിസ്ഥാൻ ഗ്രൂമിംഗ് സംഘങ്ങൾ ലക്ഷ്യമിടുന്നു. എന്നാൽ ആളുകൾ കണ്ണടയ്ക്കുകയാണെന്ന് സുവെല്ല ബ്രോവർമാൻ കുറ്റപ്പെടുത്തി. ബ്രിട്ടീഷ്-പാകിസ്താനികളെ വിമർശിച്ചാൽ വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപിക്കുമെന്ന ഭയത്തിലാണ് സ്ഥാപനങ്ങളും സാമൂഹികപ്രവർത്തകരും സുരക്ഷാ ഏജൻസികളും ഇത്തരം കുറ്റകൃത്യങ്ങളോട് കണ്ണടയ്ക്കുന്നത്. എല്ലാവരും പൊളിറ്റിക്കലി കറക്ട് ആകാനാണ് നോക്കുന്നതെന്നും സുവെല്ല ബ്രേവർമാൻ കൂട്ടിച്ചേർത്തു.
വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ പൊരുതുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ വേണ്ടി മാത്രമുള്ള നെറ്റ്വർക്കുകൾ പാകിസ്താൻ വംശജർക്കുണ്ട്. അവർ ഇത്തരം പെൺകുട്ടികളെ പിന്തുടരുകയും മയക്കുമരുന്ന നൽകി ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നു.
ചില വംശീയ ഗ്രൂപ്പുകളെപ്പറ്റിയുള്ള വിശദവിവരങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മൂല്യങ്ങളുമായി ഒരിക്കലും ഒത്തു പോകാത്തവരാണ് ബ്രിട്ടീഷ്-പാകിസ്താനി വംശജർ. സ്ത്രീകളെപ്പറ്റി വളരെ മോശം കാഴ്ചപ്പാടാണ് അവർ വച്ചുപുലർത്തുന്നതെന്ന് ബ്രേവർമാൻ ആരോപിച്ചു. ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ഉത്തരവിട്ടു. പുതിയ ഗ്രൂമിംഗ് ഗാങ്‌സ് ടാക്‌സ്‌ഫോഴ്‌സിന് അദ്ദേഹം രൂപം കൊടുത്തുവെന്നാണ് വിവരം.
അതേസമയം 1997 മുതൽ ഇംഗ്ലണ്ടിൽ ബാലപീഡനം നടക്കുന്നുണ്ടെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവി വിക്രം സൂദ് ചൂണ്ടിക്കാട്ടി. ഏകദേശം 14,00 ഓളം അമുസ്ലീങ്ങളായ വെളുത്ത വംശജരായ പെൺകുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ട്. ഈ കേസുകളിലെ പ്രതികൾ ബഹുഭൂരിപക്ഷവും പാകിസ്താൻ വംശജർ ആയിരുന്നുവെന്ന് മുൻ റോ മേധാവി ചൂണ്ടിക്കാട്ടി.
Discussion about this post