ന്യൂഡൽഹി: കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും കുറിച്ചും പത്മപുരസ്‌കാര ജേതാവ് ബിദ്രി കലാകാരൻ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. രാഷ്ട്രപതിയിൽ നിന്ന് പത്മ പുരസ്‌ക്കാരം സ്വീകരിച്ച ശേഷമുള്ള കലാകാരന്റെ പ്രതികരണം പറഞ്ഞു പഠിപ്പിച്ചതെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ആരോപണം. ഈ രീതിയിൽ ബിദ്രി കലാകാരൻ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രിയുടെ പരാമർശത്തെ വളച്ചൊടിക്കുകയും ചെയ്തു. എന്നാൽ വ്യാജ പ്രചാരണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കലാകാരൻ.
തന്റെ മനസിൽ ഉള്ളതാണ് പ്രധാനമന്ത്രിയ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ പറഞ്ഞത്. ആര് പറഞ്ഞ് പഠിപ്പിച്ചതെന്നാണ് ഈ പറയുന്നതെന്ന് കലാകാരൻ ചോദിക്കുന്നു. മുൻപ് താൻ കോൺഗ്രസിനായിരുന്നു വോട്ട് ചെയ്തത്. എന്നാലിന്ന് ബിജെപിയിലേക്ക് തിരിയേണ്ട സമയമായിരിക്കുന്നുവെന്ന് തോന്നുന്നുവെന്ന് കലാകാരൻ കൂട്ടിച്ചേർത്തു.
എന്റെ മനസ്സിലുള്ളതാണ് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞത്. കോൺഗ്രസിന്റെ കാലത്ത് അവാർഡിന് വേണ്ടി ശ്രമിച്ചിരുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മനംനൊന്ത് ഞാൻ എന്റെ ശ്രമം ഉപേക്ഷിച്ചു. പക്ഷേ എന്റെ ധാരണ തെറ്റാണെന്ന് തെളിയിച്ചു, ഇതാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഇതിനായി ഒരു രാഷ്ട്രീയക്കാരനെയും ഞാൻ സമീപിച്ചിട്ടില്ല. ഞാൻ സ്വന്തമായി ഇതിന് വേണ്ടി വർക്ക് ചെയ്ത് എന്റെ പ്രൊഫൈൽ സർക്കാരിന് അയയ്ക്കുകയായിരുന്നു. അന്ന് എനിക്ക് കോൺഗ്രസ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചില്ല, പക്ഷേ ഇപ്പോൾ അവർ മറുപടി നൽകി, എന്നെ ഇത് എല്ലാം പറയാൻ പഠിപ്പിച്ചുവെന്നാണ് പറയുന്നതെന്ന് കലാകാരൻ കുറ്റപ്പെടുത്തി.
എനിക്ക് 68 വയസ്സായി. പഠിപ്പിക്കാൻ പറ്റുന്ന പ്രായമാണോ എനിക്ക്’ ജനുവരിയിലാണ് തനിക്ക് അവാർഡ് പ്രഖ്യാപിച്ചത്. അതിനാൽ അവാർഡിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും കഴിഞ്ഞ വർഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ‘ഞാൻ കോൺഗ്രസിനാണ് വോട്ട് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ ബിജെപിയിലേയ്ക്ക് തിരിയേണ്ട സമയമായെന്ന് ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ ഒരു മുസ്ലീമിന് അവാർഡ് നൽകില്ലെന്നാണ് താൻ കരുതിയത്. എന്നാൽ തന്റെ ധാരണ തെറ്റാണെന്നാണ് പ്രധാനമന്ത്രി തെളിയിച്ചുവെന്നായിരുന്നു ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി പത്മ പുരസ്‌കാരം സ്വീകരിച്ച ശേഷം പറഞ്ഞത്.
Discussion about this post