വരാപ്പുഴ: ബിജെപിയുടെ സ്ഥാപന ദിനത്തോട് അനുബന്ധിച്ച് ഏഴ് ദിവസം നീണ്ടു നിൽക്കുന്ന സേവാ സപ്താഹ് സംഘടിപ്പിച്ച് വരാപ്പുഴയിലെ യുവമോർച്ച പ്രവർത്തകർ. കുരുന്നുകൾ പഠിക്കുന്ന വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഗവ . യു. പി. സ്‌കൂൾ പരിസരവും സ്‌കൂളും വൃത്തിയാക്കുന്നതുൾപ്പെടെയുളള പ്രവർത്തനങ്ങളാണ് പ്രവർത്തകർ ഏറ്റെടുത്ത് നടത്തിയത്.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ വൈശാഖ് രവീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ കാർത്തിക് പാറയിൽ, ശ്യാം പ്രസാദ്, ബിജെപി പറവൂർ മണ്ഡലം പ്രസിഡന്റ് ദിലീപ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം വത്സല ബാലൻ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുനിത സജീവ്, ബിജെപി ജില്ലാ കമ്മറ്റി അംഗം അജി പോട്ടാശേരി, വാർഡ് മെമ്പർ അനിൽകുമാർ, യുവമോർച്ച ജില്ലാ സെക്രട്ടറി അനുരൂപ്, നിർമൽ കുമാർ, വിഞ്ചു, ജിതിൻ, വിവേക്, രഞ്ജിത്ത് പൈ, തുടങ്ങിയവർ പങ്കെടുത്തു.












