കൊച്ചി: എഴുപഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. രമേശൻ എന്നയാളെയാണ് പിടികൂടിയത്. വൃദ്ധയുടെ ബന്ധു തന്നെയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് കൊലപാതകം നടന്നത്. പരിക്കുകളോടെ വൃദ്ധയെ കണ്ടതോടെ പ്രതിയടക്കമുള്ള ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ പരിശോധിച്ച ഡോക്ടർമാർ പീഡനശ്രമമാണെന്ന് സംശയം പറയുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.വൃദ്ധയുടെ വാരിയെല്ലുകളാസമാനകലം പൊട്ടിയ നിലയിലായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ശാരീരിക അവശതകളാൽ വീട്ടിൽ കിടപ്പിലായിരുന്ന ഈ സ്ത്രീക്കൊപ്പം ആണ് രമേശനും കഴിഞ്ഞിരുന്നത്. അതിനിടെ രമേശൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
പീഡനശ്രമം എതിർത്തതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. മൃതദേഹം ആശുപത്രിയിൽ കൊണ്ടുവരുമ്പോഴും ഒരു ഭാവവ്യത്യാസവുമില്ലാതെ ഇയാളും ഒപ്പമുണ്ടായിരുന്നു
Discussion about this post