കൊച്ചി: മരക്കഷ്ണം ഉപയോഗിച്ച് എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിച്ച ഝാർഖണ്ഡ് സ്വദേശിയെ പോലീസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി ജാദുവാണ് പിടിയിലായത്. കൊച്ചി പനമ്പിള്ളി നഗറിലെ എസ്ബിഐ എടിഎം കൗണ്ടറാണ് ഇയാൾ പൊളിക്കാൻ ശ്രമിച്ചത്.
ഉച്ചയ്ക്ക് ശേഷം ഒരു മരക്കഷണവുമായി എത്തിയ ജാദു എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്റെ ഒരുഭാഗം പൊളിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ഹോംഗാർഡെത്തി ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി പ്രതിയ അറസ്റ്റ് ചെയ്തു.
പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നത്.
മറ്റൊരു സംഭവത്തിൽ, മൂന്നാഴ്ച മുമ്പ് പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ച പ്രതികൾ കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു.
Discussion about this post