മുംബൈ: ബാല്യകാലത്ത് കടുത്ത മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് ടെലിവിഷൻ താരവും മോഡലുമായ ഉർഫി ജാവേദ്. തന്നെ ശാരീരികമായി ഉപദ്രവിച്ചവരുടെ കൂട്ടത്തിൽ സ്വന്തം പിതാവും ഉണ്ടായിരുന്നെന്നും പിന്നീട് നാട് വിടേണ്ട അവസ്ഥ വരെയെത്തി കാര്യങ്ങളെന്നും താരം പറയുന്നു.
15ാം വയസിൽ ഫേസ്ബുക്കിലിട്ട തന്റെ പ്രൊഫൈൽ ചിത്രമാണ് എല്ലാത്തിനും തുടക്കമിട്ടത്. ആരോ ഇത് ഡൗൺലോഡ് ചെയ്ത്,മോർഫ് ചെയ്ത് അശ്ലീല സൈറ്റിലിട്ടു. ഇത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വലിയ പ്രശ്‌നമായി. അശ്ലീല ചിത്രത്തിലെ നടിയെന്ന് പരിഹസിച്ചു. പിതാവും കുടുംബാംഗങ്ങളും ശാരീരികമായി ഉപദ്രവിച്ചു. താൻ അശ്ലീല ചിത്രത്തിലെ നടിയെങ്കിൽ വീഡിയോ എവിടെയെന്ന് ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നുവെന്നും ഉർഫി പറയുന്നു.
പിതാവ് തന്നെ ബോധം പോകുന്നത് വരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും,പോൺസൈറ്റിൽ നിന്ന് ചിത്രം നീക്കം ചെയ്യാനായി 50 ലക്ഷം ചോദിച്ചതായും പിതാവ് നാട്ടുകാരോട് പറഞ്ഞ് നടന്നു. എല്ലാവരും തനിക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ 17ാം വയസിൽ വീടും നാടും ഉപേക്ഷിച്ച് ഇറങ്ങുകയായിരുന്നുവെന്ന് മോഡൽ വെളിപ്പെടുത്തി.
ഉത്തർപ്രദേശിലെ ലക്‌നൗവിലേക്കാണ് പോയത്. അവിടെ ട്യൂഷൻ എടുത്ത് ജീവിച്ചു. പിന്നീട് ഡൽഹിയിലേക്ക് തിരിച്ചു, കോൾ സെന്ററിൽ ജോലി ചെയ്തു. ജീവിക്കാമെന്ന ആത്മവിശ്വാസം വന്നതോടെ ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലെത്തിയെന്നും ഉർഫി പറഞ്ഞു.
Discussion about this post